ഡിസംബര്‍ 2 ഔര്‍ ലേഡി ഓഫ് ഡിഡിന( കപ്പഡോഷ്യ, തുര്‍ക്കി)
ആശ്രമാധിപന്‍ ഓര്‍സിനി ഇങ്ങനെ എഴുതി: നമ്മുടെ ഡിഡിനയിലെ മാതാവ് തുര്‍ക്കിയിലെ കപ്പഡോഷ്യയിലാണ്. ജൂലിയന്‍ വരുത്തിവച്ച അസ്വസ്ഥതകള്‍ക്ക് പരിഹാരം യാചിച്ചുകൊണ്ട് വിശുദ്ധ ബേസില്‍ പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിച്ചത് അതിനുമുമ്പാണ് .വിശുദ്ധന് പരിശുദ്ധ അമ്മയുടെ ദര്‍ശനം ഉണ്ടായി. അമ്മ ജൂലിയന്‍ ചക്രവര്‍ത്തിയുടെ മരണം പ്രവചിക്കുകയും ചെയ്തു’
ജൂലിയന്‍ ചക്രവര്‍ത്തിയുടെ നിരീശ്വരവാദത്തിന് മുമ്പില്‍ ജനങ്ങള്‍ ഭയചകിതരായിക്കഴിഞ്ഞ കാലം. പരിഭ്രാന്തരായ ജനങ്ങളെയും കൂട്ടി വിശുദ്ധ ബേസില്‍ എത്തിച്ചേര്‍ന്നത് ഡിഡിന മലമുകളിലാണ്. അവിടെ പുരാതനമായ ഒരു മരിയന്‍ ദേവാലയമുണ്ടായിരുന്നു. ബേസില്‍ മൂന്നുദിവസം ഉപവസിച്ചു പ്രാര്‍ത്ഥിച്ചു. അതിനു ശേഷം പരിശുദ്ധ അമ്മയുടെ ഒരു ദര്‍ശനം അദ്ദേഹത്തിനുണ്ടായി.. ‘എനിക്കുവേണ്ടി മെര്‍ക്കുറിയെ വിളിക്കൂ. എന്റെ പുത്രനെ നിന്ദിക്കുന്നവനെ അവന്‍ കൊല്ലും’
വിശുദ്ധ മെര്‍ക്കുറിയെക്കുറിച്ച് അല്പം കാര്യം പറയാം. 250 യില്‍ രക്തസാക്ഷിയായ വ്യക്തിയായിരുന്നു വിശുദ്ധ മെര്‍ക്കുറി. മെര്‍ക്കുറിയസ് എന്നും പേരുണ്ട്. ധീരനും കായികമായി കരുത്തനുമായിരുന്നു മെര്‍ക്കുറി. വിശുദ്ധ മിഖായേല്‍ മാലാഖ അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടെന്നും ഒരു വാള്‍ അദ്ദേഹത്തിന് സമ്മാനിച്ചുവെന്നും ഒരു കഥകൂടി അദ്ദേഹത്തോട് ചേര്‍ത്തുപറയുന്നുണ്ട്. ‘മെര്‍ക്കുറീ, യേശുക്രിസ്തുവിന്റെ ദാസാ നീയൊരിക്കലും ഭയപ്പെടരുത്. നീ വിജയിക്കുന്നതുവരെ ഞാന്‍ നിന്നോടുകൂടെയുണ്ട്. ദൈവമാണ് എന്നെ നിനക്കുവേണ്ടി അയച്ചത്.’ മിഖായേല്‍ മാലാഖ പറഞ്ഞതാണ് ഈ വാക്കുകള്‍.
മിഖായേല്‍ മാലാഖയില്‍ നിന്ന് വാള്‍കിട്ടിയതോടെ മെര്‍ക്കുറിയസിന് കൂടുതല്‍ ധൈര്യവും ആത്മവിശ്വാസവുമുണ്ടായി. യുദ്ധവിജയം നേടിയ അദ്ദേഹം വിഗ്രഹങ്ങള്‍ക്ക് നന്ദിസൂചകമായി പൂജയര്‍പ്പിക്കാന്‍ തയ്യാറായില്ല. സത്യദൈവത്തിന് സാക്ഷ്യം വഹിച്ചതിന്റെ പേരില്‍ അദ്ദേഹം പീഡിപ്പിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തു.
മാതാവില്‍ നിന്ന് ദര്‍ശനം കിട്ടിയത് അനുസരിച്ച് സെന്റ് മെര്‍ക്കുറിയുടെ ദേവാലയത്തില്‍ ചെന്ന ബേസിലും സംഘവും പ്രാര്‍ത്ഥിച്ചു. വിശുദ്ധ മെര്‍ക്കുറിയുടെ ആയുധങ്ങള്‍ ദേവാലയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. പക്ഷേ അവര്‍ ചെല്ലുമ്പോള്‍ അത് അവിടെ ഉണ്ടായിരുന്നില്ല. മാതാവ് നല്കിയ ദര്‍ശനത്തിലെ വാക്കുകള്‍ സത്യമായെന്ന് വിശ്വസിച്ച് അവര്‍ സന്തോഷത്തോടെ ഡിഡിന മലമുകളിലേക്ക് തന്നെ പോയി. ചക്രവര്‍ത്തിയുടെ മരണം അവര്‍മറ്റുള്ളവരോടും പറഞ്ഞു. ദേവാലയത്തില്‍ വീണ്ടുമെത്തിയ അവര്‍ കണ്ടത് ചോരയില്‍ നനഞ്ഞ മക്കാരിയൂസിന്റെ കുന്തമായിരുന്നു. വിശുദ്ധ മക്കാരിയൂസിന്റെ ആയുധങ്ങള്‍ ദേവാലയത്തില്‍ നി്ന്ന് കാണാതെപോയ അതേ ദിവസം അതേ രാത്രിയില്‍ മറ്റൊരു രാജ്യത്ത് വച്ച് കരളിലും കുടലിലും കുന്തം തുളച്ചുകയറി ചോരവാര്‍ന്ന് ചക്രവര്‍ത്തി കൊല്ല്‌പ്പെടുകയായിരുന്നു.