അലപ്പോയില്‍ ഐഎസ് ഭീകരവാഴ്ച. സിറിയയിലെ സര്ക്കാര്‍ നിയന്ത്രണത്തിലുള്ള അലപ്പോ നഗരത്തിന്റെ ഭൂരിഭാഗവും ഐഎസിന്റെ കീഴിലാണെന്നാണ് പുതിയ വാര്‍ത്ത. ഇതേതുടര്‍ന്ന് ക്രിസ്തുമസിനായി ഒരുങ്ങുന്ന ക്രൈസ്തവര്‍ ക്രമീകരിച്ചിരിക്കുന്ന പല അലങ്കാരങ്ങളും ഐഎസ് നിര്‍ബന്ധപൂര്‍വ്വം നീക്കം ചെയ്തുതുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഇതേതുടര്‍ന്ന് ക്രൈസ്തവരുടെ ജീവിതം ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്. ക്രൈസ്തവരുടെ ഭാവി അനിശ്ചിതത്വം നേരിടുകയാണെന്ന് അലപ്പോയിലെ മാരോണൈറ്റ് ആര്‍ച്ചുബിഷപ് ജോസഫ് ടോബജി പറഞ്ഞു. ഐഎസിന് പുറമെ അല്‍ക്വയ്ദയില്‍ നിന്നും ക്രൈസ്തവര്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അലെപ്പോയിലെ ക്രൈസ്തവരുടെ ക്രിസ്തുമസ് എങ്ങനെയായിരിക്കും എന്ന ആശങ്കയിലാണ് ലോകം.