രാജ്യസേവനത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന തങ്ങളുടെ മക്കള്‍ കൊടും തണുപ്പിലും രാത്രിയിലും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അനുഭവിക്കുന്നതില്‍ മനം നൊന്ത് അമ്മ മാതാവിനോട് പ്രാര്‍ത്ഥിക്കുന്നുണ്ട്, ജീവിതത്തിലെ ചെറിയ ചെറിയ വേദനകളില്‍ നി്ന്നും ഞാന്‍ തീക്ഷ്ണയോടെ കാത്തുസൂക്ഷിച്ച എന്റെ കുട്ടി ഇപ്പോള്‍ രാത്രിയില്‍ അഴുക്കിലോ അല്ലെങ്കില്‍ ഏതെങ്കിലും വിജനമായ കളപ്പുരയിലെ വൈക്കോലിലോ കിടന്നുറങ്ങുകയായിരിക്കും. അല്ലെങ്കില്‍ മഞ്ഞുവീഴ്ചയുള്ള സ്ഥലത്തുകൂടി നടന്നുനീങ്ങുകയായിരിക്കും. എന്റെ മകന്‍ വളരെ ചെറുപ്പമാണ്. അവനെ കാത്തുകൊള്ളണേ’ അമ്മയുടെ ഈ പ്രാര്‍്ഥനകള്‍ക്ക് മാതാവ് ഉത്തരം നല്കുന്നത് ഇങ്ങനെയാണ്:
അന്ന് ബെദ്‌ലഹേമില്‍ രാത്രിയില്‍ തണുപ്പായിരുന്നു. ആ തണുപ്പില്‍ വൈക്കോലിലാണ് അവന്‍ കിടന്നുറങ്ങിയത്. എന്റെ മകനുവേണ്ടി ഞാന്‍ പലതും തയ്യാറാക്കിയിട്ടുണ്ടായിരുന്നു. നസ്രത്തില്‍ ഒരു ചെറിയ കിടക്ക. സുരക്ഷിതമായ വീട്. വസ്ത്രങ്ങള്‍. പക്ഷേ അവയൊന്നും പ്രയോജനപ്പെട്ടില്ല. എന്റെ മകന്‍ പാവം ഒരു ശിശുവായി ആ തണുപ്പില്‍..’ അപ്പോള്‍ പട്ടാളക്കാരന്റെ അമ്മ പറഞ്ഞത് ഇപ്രകാരമാണ്: എന്റെ മകന്‍ ഇപ്പോള്‍ വീട്ടില്‍ നിന്ന് വളരെ അകലെയാണ്. ഒരു ആണ്‍കുട്ടിയെന്ന നിലയില്‍ അവന് ഒരുപാട് സ്വ്പ്‌നങ്ങളും പ്രതീക്ഷകളുമുണ്ട്. എന്റെ കൈകള്‍ ഇപ്പോള്‍ ശൂന്യമായിരിക്കുന്നു. പക്ഷേ എന്റെ ഹൃദയം വളരെ ഭാരമുള്ളതാണ്.’
അപ്പോള്‍ അതിനും മാതാവ് മറുപടി നല്കി:എന്റെ മകന്‍ ചെറുപ്പമായിരുന്നപ്പോള്‍ നസ്രത്തിലെ തെരുവുകളില്‍ കളിക്കാറുണ്ടായിരുന്നു. ജോസഫിനെ മരശാലയില്‍സഹായിക്കാറുമുണ്ടായിരുന്നു. അവനെ കാണാതെപോയപ്പോള്‍ ഞാനെന്തുമാത്രം സങ്കടപ്പെട്ടു. തിരികെ ചെന്ന് ദേവാലയത്തില്‍ വച്ച് അവനെ കണ്ടെത്തിയപ്പോള്‍ അവന്‍ തന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരുന്നു. അവന്‍ ആരെയും വെറുത്തില്ല. അവന്‍ എല്ലാവരെയും സ്‌നേഹിച്ചു. അവന്റെ മുറിവുകള്‍ ആഴമുള്ളതും വേദനാകരവുമായിരുന്നു. അവന്‍ വളരെ ചെറുപ്പമായിരുന്നു. കാല്‍വരിയിലേക്കുള്ള യാത്രയില്‍ അവന്‍ എന്തുമാത്രം വേദന സഹിച്ചു. അവന്റെ കൈകാലുകളിലൂടെ ആണികള്‍ അടിച്ചുകയറ്റപ്പെട്ടു അവന്റെ വിലാപ്പുറം പടയാളികള്‍ കുന്തം കൊണ്ട് കുത്തിത്തുറന്നു. അവന്‍ ഏകനായി നടക്കുന്നതുകണ്ടപ്പോള്‍ എന്റെ ഹൃദയംവിങ്ങി. നിന്റെ പ്രിയപ്പെട്ട മകന്‍ അവന്‍ എന്റെ വിജയത്തിന്റെ അടയാളമായ ജപമാല കൈയില്‍ പിടിക്കട്ടെ. അവന്‍ എല്ലാസമയവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കട്ടെ. നിന്റെ മകനെ സഹായിക്കാന്‍ എന്നോട് ആവശ്യപ്പെടുന്നിടത്തോളം കാലം ഞാന്‍ അവനെ ഉപേക്ഷിക്കുകയില്ല. ഞാന്‍ ലോകമെമ്പാടുമുള്ള സായുധസേനകളുടെ സ്ത്രീയാണ്.’