പാരീസിലെ സെന്റ് സ്റ്റീഫന്‍ ഡെസ് ഗ്രെസ് ദേവാലയത്തില്‍ എത്തി ഔവര്‍ ലേഡി ഓഫ് ഗുഡ് ഓര്‍ ഹാപ്പി ഡെലിവറന്‍സ് മാതാവിനോട് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് 1581 ല്‍ ഗ്രിഗറി പതിമൂന്നാമന്‍ മാര്പാപ്പ ദണ്ഡവിമോചനം അനുവദിച്ചിരുന്നു. ക്രൈസ്തവമാതൃത്വത്തിന്റെ ഈ ദേവാലയം പാരീസിലെ ഏറ്റവും പഴക്കം ചെന്ന നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മാതാവിന്റെ രൂപം മാഡ്രിഡില്‍ നിന്നാണ് കൊണ്ടുവന്നത്. 1565 ല്‍ സ്‌പെയ്ന്‍കാര്‍ ഫ്‌ളോറിഡായിലെ സെന്റ് അഗസ്‌ററ്യന്‍ ദേവാലയത്തില്‍ ആദ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച സ്ഥലത്ത് മാതാവിന്റെ ദേവാലയം നിര്‍മ്മിച്ചതോടെയാണ് ദേവാലയചരിത്രം ആരംഭിച്ചത്. ഉണ്ണീശോയെ പാലൂട്ടുന്ന പുഞ്ചിരിതൂകുന്ന മാതാവിന്റെ രൂപമാണ് ഇവിടെയുള്ളത്.
1765 ല്‍ ഇംഗ്ലണ്ട് സ്പാനീഷ് ഫ്‌ളോറിഡയെ തങ്ങളുടെ കോളനിയാക്കി മാറ്റിയിരുന്നു. ഈ അവസരത്തില്‍ സ്‌പെയ്ന്‍കാര്‍ അഭയാര്‍ത്ഥികളായി ക്യൂബയിലേക്കാണ് ചേക്കേറിയത്. ആ യാത്രയില്‍ അവര്‍ തങ്ങളുടെ എല്ലാ ഭക്തവസ്തുക്കളും കൊണ്ടുപോയിരുന്നു. അക്കൂട്ടത്തില്‍ മാതാവിന്റെ പ്രസ്തുത രൂപവുമുണ്ടായിരുന്നു.
പക്ഷേ യാത്രയ്ക്കിടയില്‍ കടലിലെവിടെയോ വച്ച് അത് നഷ്ടമായി. സ്‌പെയ്ന്‍കാരുടെ പ്രാര്‍ത്ഥനയ്്ക്ക് ഉത്തരമായി ആ രൂപം 1783 ല്‍ തിരികെ കിട്ടി. 1822 ല്‍ സ്‌പെയ്ന്‍ ഫ്‌ളോറിഡ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന ്‌കൈമാറുകയും 1875 ല്‍ ദേവാലയത്തിനു വേണ്ടി സ്ഥലം വാങ്ങുകയും ചെയ്തു. കൂട്ടക്കൊലപാതകങ്ങളും ഭൂമിതര്‍ക്കങ്ങളും ഉണ്ടായെങ്കിലും അവയൊന്നും മാതാവിനോടുള്ള ഭക്തിക്ക് ഭംഗംവരുത്തിയില്ല. പിന്നീട് അവര്‍ക്ക് ദേവാലയം നഷ്ടമായി; മാതാവിന്റെ രൂപവും.
അപ്പോഴും സ്ത്രീകള്‍ക്ക് അമ്മയോടുള്ള ഭക്തിക്കു കുറവുണ്ടായിരുന്നില്ല. രണ്ടുനൂറ്റാണ്ടുകളോളമാണ് രൂപത്തിനുവേണ്ടിയുള്ള അന്വേഷണം നടന്നത്. ഒടുവില്‍ 1938 ല്‍ യഥാര്‍ഥ പ്രതിമയില്‍ നിന്ന പകര്‍പ്പെടുക്കാന്‍ ഒരു ശില്പിയെ ചുമതലപ്പെടുത്തി.
എല്ലാവര്‍ഷവും ഈ ദേവാലയത്തിലേക്ക് ഞായറാഴ്ചകളില്‍ മാതാവിന്റെ പ്രദക്ഷിണം നടക്കാറുണ്ട്. കുടുംബം മുഴുവന്‍ ഈ ചടങ്ങില്‍ പങ്കുചേരുന്നു. കാരണം പരിശുദ്ധ അമ്മയോടുളള ഭക്തിയുടെ ആവശ്യകത അവര്‍ മനസിലാക്കിയിട്ടുണ്ട്. ദൈവത്തോടു നിസംഗത പുലര്‍ത്തിയിരുന്നപ്പോള്‍ തങ്ങളുടെ കുടുംബങ്ങള്‍ തകര്‍ച്ച നേരിടുകയായിരുന്നുവെന്ന് അവര്‍ക്കറിയാമായിരുന്നു.
ഇന്ന് നമ്മുടെ കുടുംബനാഥകള്‍ പ്രത്യേകമായി പരിശുദ്ധ അമ്മയോട് മാധ്യസ്ഥം യാചിച്ചുപ്രാര്‍ത്ഥിക്കണം. തിരുക്കുടുംബത്തെ അവര്‍ മാതൃകാഭവനമാക്കണം. ഒരു യഥാര്‍ത്ഥ ക്രൈസ്തവ കുടുംബം എന്തായിരിക്കണമെന്ന് നമുക്കു പറഞ്ഞുതരുന്ന മാതാവ് കുടുംബത്തിന്റെ മഹത്തായ ആശയങ്ങള്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ കുടുംബങ്ങളെയും സഹായിക്കാന്‍ സന്നദ്ധയാണ്. മാതാവ് നമ്മുടെ എല്ലാവരുടെയും അമ്മയാണ്. നമ്മുടെ എല്ലാ ആവശ്യങ്ങളിലും അമ്മ സ്‌നേഹത്തിന്റെ പാല്‍ നമുക്ക് തരും.നാം ചോദിക്കണമെന്ന് മാത്രം.