സുഡാന്‍: സുഡാന്‍ ആന്റ് സൗത്ത് സുഡാന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് തലവന്‍ ബിഷപ് യൗനാന്‍ ടോംബി ത്രില്ലിയെ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസിലെ അംഗങ്ങള്‍ മര്‍ദ്ദിച്ച് അവശനാക്കി. ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ പങ്കെടുത്ത് തിരികെ വരുമ്പോള്‍ ഡിസംബര്‍ രണ്ടിനായിരുന്നു സംഭവം. തല്ക്കാലത്തേക്ക് ഇതുമതിയെന്ന് പറഞ്ഞ് നേതാവ് തന്നെ വിട്ടയ്ക്കുകയായിരുന്നുവെന്നും കഷ്ടിച്ച് രക്തസാക്ഷിത്വം തനിക്ക് നഷ്ടമായെന്നും ബിഷപ് സംഭവത്തെക്കുറിച്ചു പ്രതികരിച്ചു. വംശീയതയുടെ പേരിലാണ് ബിഷപ് ആക്രമിക്കപ്പെട്ടതെന്നും ആരോപണമുണ്ട്. നുബ എന്ന ഗോത്രവിഭാഗമാണ് മെത്രാന്‍. ന്യൂര്‍ ഗോത്രവിഭാഗക്കാരനായ ഡീക്കന്‍ മെത്രാനൊപ്പമുണ്ടായിരുന്നുവെങ്കിലും ഡീക്കന്‍ ആക്രമിക്കപ്പെട്ടിട്ടുമില്ല.