വത്തിക്കാന്‍ സിറ്റി: നമ്മുടെ പദ്ധതികളില്‍ പരിശുദ്ധ അമ്മയെപോലെ കര്‍ത്താവിന് ഇടം നല്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അമലോത്ഭവതിരുനാള്‍ ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ. പരിശുദ്ധമായ ഹൃദയത്തിന്റെ ഉടമയായിരുന്ന പരിശുദ്ധ അമ്മ മകള്‍ എന്നനിലയില്‍ പിതാവിന്റെ സ്‌നേഹം പ്രകടിപ്പിച്ചിരുന്നു. മണവാട്ടിയെന്ന നിലയില്‍ വിശ്വസ്തത, പരിചരണം എന്നീ ഗുണങ്ങള്‍ ഒരു പങ്കാളിയിലെന്നപോലെ പരിശുദ്ധ അമ്മയില്‍ വിളങ്ങിനിന്നിരുന്നു. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും പുത്രനോടൊപ്പം ആയിരുന്നവളായിരുന്നു പരിശുദ്ധ അമ്മ. മറ്റുള്ളവരുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട എല്ലാ നിമിഷങ്ങളിലും സഹായത്തിനായി അമ്മ ഓടിയെത്താറുണ്ടായിരുന്നുവെന്നും പാപ്പ നിരീക്ഷിച്ചു. പരിശുദ്ധ അമ്മയുടെ സ്‌നേഹം നിറഞ്ഞ ഹൃദയം നമ്മെ കീഴടക്കട്ടെ. അതു നമ്മെ പരിവര്‍ത്തനത്തിന്റെ പാതയില്‍ നയിക്കട്ടെ. പാപ്പ ആശംസിച്ചു.