Thursday, December 12, 2024
spot_img
More

    ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കരോൾ ഗാന മത്സരം “കൻദിഷ് ” 2024 ഓക്സ്ഫോർഡ് കർദിനാൾ ന്യൂമാൻ മിഷന് ഒന്നാം സ്ഥാനം , മാൻസ് ഫീൽഡ് , ലിവർപൂൾ മിഷനുകൾക്ക് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ

    ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കരോൾ ഗാന മത്സരം “കൻദിഷ് ” 2024 ഓക്സ്ഫോർഡ് കർദിനാൾ ന്യൂമാൻ മിഷന് ഒന്നാം സ്ഥാനം , മാൻസ് ഫീൽഡ് , ലിവർപൂൾ മിഷനുകൾക്ക് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ

    ഷൈമോൻ തോട്ടുങ്കൽ

    ലെസ്റ്റർ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കമ്മീഷൻ ഫോർ ചർച്ച് ക്വയറിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് കരോൾ ഗാന മത്സരത്തിൽ “കൻദിഷ് ” ഒന്നാം സ്ഥാനം ഓക്സ്ഫോർഡ് കർദിനാൾ ന്യൂമാൻ മിഷൻ കരസ്ഥമാക്കി . രണ്ടാം സ്ഥാനം മാൻസ് ഫീൽഡ് ആൻഡ് സട്ടൻ മാർ യൗസേഫ് കമ്മ്യൂണിറ്റി യും , മൂന്നാം സ്ഥാനം ലിവർപൂൾ മാർ സ്ലീവാ മിഷനും കരസ്ഥമാക്കി . ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി ഹാളിൽ നടന്ന കരോൾ ഗാന മത്സരത്തിൽ രൂപതയുടെ വിവിധ ഇടവക മിഷനുകളെ പ്രതിനിധീകരിച്ച് പതിനാല് ടീമുകൾ ആണ് പങ്കെടുത്തത്. വിജയികൾക്ക് രൂപത ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് ക്യാഷ് പ്രൈസും , സമ്മാനങ്ങളും വിതരണം ചെയ്തു .കമ്മീഷൻ ഫോർ ചർച്ച് ക്വയർ ചെയർമാൻ റെവ ഫാ പ്രജിൽ പണ്ടാരപ്പറമ്പിൽ , ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി വികാരി റെവ ഫാ ഹാൻസ് പുതിയകുളങ്ങര , കോഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ , കമ്മീഷൻ ഫോർ ക്വയർ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി , ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി വിമൻസ് ഫോറം അംഗങ്ങൾ , പള്ളി കമ്മറ്റി അംഗങ്ങൾ എന്നിവരും പരിപാടിയുടെ സുഗമമായ നടത്തിപ്പിന് സഹായകമായി

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!