തലശേരി: തലശേരി അതിരൂപതയില്‍ ആദ്യമായി ദിവ്യകാരുണ്യകോണ്‍ഗ്രസ്. അതിരൂപതയിലെ 210 ഇടവകകളിലെ 80000 ത്തോളം വരുന്ന കുടുംബങ്ങളുടെ പ്രതിനിധികളായി ഇരുപതിനായിരത്തോളം പേര്‍ ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ പങ്കെടുക്കും. ജപമാലയോടെ ആരംഭിച്ച ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ ഉദ്ഘാടനം ആര്‍ച്ചുബിഷപ്പ മാര്‍ ജോസഫ് പാംപ്ലാനി നിര്‍വഹിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് ആര്‍ച്ചുബിഷപ്പ് എമിരത്തൂസ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് കാര്‍മ്മികത്വം വഹിച്ചു.
ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ദിവ്യകാരുണ്യ കണ്‍വന്‍ഷന്‍ നയിക്കുന്നത്. രണ്ടുദിവസങ്ങളിലായി നടക്കുന്ന ദിവ്യകാരുണ്യകണ്‍വന്‍ഷന് ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍നേതൃത്വം നല്കുന്നു. യുവജന സിമ്പോസിയവും ഇതോട് അനുബബന്ധിച്ച് നടക്കും.