വിശുദ്ധ റോബര്‍ട്ട് ആശ്രമാധിപനായിരുന്ന കാലത്ത് 1075 ഡിസംബര്‍ 20 ാം തീയതിയാണ് ഷ്രൈന്‍ ഓഫ് ഔര്‍ ലേഡി ഓഫ് മൊളേന്‍ സ്ഥാപിച്ചത്. ബെനഡിക്ടൈന്‍ ആശ്രമാധിപനായിരുന്നു വിശുദ്ധ റോബര്‍ട്ട്, ലാന്‍ഗ്രെ രൂപതയിലായിരുന്നു ബെനഡിക്ടൈന്‍ ആശ്രമം ഉണ്ടായിരുന്നത്. വളരെ പ്രശസ്തമായ ആശ്രമമായിരുന്നു അത്. സന്യാസജീവിതത്തില്‍ ചില പരിഷ്‌ക്കരണങ്ങള്‍ ആവശ്യപ്പെട്ടത് അധികാരികള്‍ നിഷേധിച്ച സാഹചര്യത്തില്‍ അദ്ദേഹം താന്‍ അംഗമായിരുന്ന സെന്റ് മൈക്കിള്‍ ആശ്രമം വിട്ട് പുതിയൊരു ആശ്രമം സ്ഥാപിക്കുകയായിരുന്നു. 1029 ലായിരുന്നു റോബര്‍ട്ടിന്റെ ജനനം. ശിശുസഹജമായ ഭക്തിയായിരുന്നു അദ്ദേഹത്തിന് മാതാവിനോടു ഉണ്ടായിരുന്നത്. റോബര്‍ട്ടിന്റെ ജീവിതരീതിയില്‍ ആകൃഷ്ടരായി നിരവധി കുലീന കുടുംബാംഗങ്ങള്‍ പോലും സന്യാസജീവിതത്തിലേക്ക് കടന്നുവന്നിരുന്നു. 1111 ല്‍ റോബര്‍ട്ട് മരണമടഞ്ഞു. അദ്ദേഹത്തെ സംസ്‌കരിച്ചത് അദ്ദേഹം സ്ഥാപിച്ച ആശ്രമം ചാപ്പലിലായിരുന്നു.
റോബര്‍ട്ടിന്‌റെ മരണശേഷം പിന്‍ഗാമിയായ ആല്‍ബെറിക്കിന് ഒരാശയം തോന്നി. തങ്ങളുടെ സന്യാസസഭ മാതാവിനുവേണ്ടി സമര്‍പ്പിക്കണമെന്ന്. മാതാവ ആല്‍ബെറിക്കിന് ഒരു വെള്ളമേലങ്കി നല്കിയെന്നാണ് പാരമ്പര്യം. അതേതുടര്‍ന്ന് തങ്ങള്‍ അതുവരെ ഉപയോഗിച്ചുപോന്നിരുന്ന കറുത്തകുപ്പായം മാറ്റി പകരം വെള്ള വസ്ത്രം സന്യാസിമാര്‍ ധരിച്ചുതുടങ്ങി. തുടര്‍ന്ന് ഈ സന്യാസസമൂഹം തങ്ങളുടെ എല്ലാ ദേവാലയങ്ങളും മാതാവിന്റെ പേരില്‍ സമര്‍പ്പിച്ചു. ബര്‍ഗുണ്ടിയും ഫ്രാന്‍സും തമ്മില്‍ യുദ്ധം നടന്ന 1472 ല്‍ ദേവാലയത്തിലെ വസ്തുവകകള്‍ മോഷ്ടിക്കപ്പെടുകയും ദേവാലയവും ആശ്രമവും നശിപ്പിക്കപ്പെടുകയും ചെയ്തു. ഫ്രഞ്ച് വിപ്ലവകാലത്ത് ആശ്രമാധിപന്മാര്‍ അടിച്ചമര്‍ത്തപ്പെടുകയും ദേവാലയങ്ങളും കെട്ടിടങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്തു. ഇവിടെ കൊടുത്തിരിക്കുന്ന ഈ ചെറിയ ദേവാലയം 13 ാം നൂ്റ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ടതാണ് .1940 ല്‍ ഈ ദേവാലയത്തിനും കേടുപാടുകള്‍ സംഭവിച്ചു. 1985 മുതല്‍ ആശ്രമം ചരിത്രസ്മാരകമായി മാറി.