ഫ്രാന്‍സ്: സഭാപ്രവര്‍ത്തനങ്ങളുടെയും സുവിശേഷപ്രവര്‍ത്തനങ്ങളുടെയും കേന്ദ്രസ്ഥാനത്ത് കര്‍ത്താവായിരിക്കണമെന്നും ഒരിക്കലും നാം ആയിരിക്കരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രഞ്ചു ദ്വീപായ കോസിന്റെ തലസ്ഥാനമായ അജക്‌സിയോയിലെ ഏകദിന സന്ദര്‍ശനവേളയില്‍ മെത്രാന്മാരോടും വൈദികരോടും സമര്‍പ്പിതരോടും സംസാരിക്കുകയായിരുന്നു പാപ്പ. എ്ന്നാല്‍ എല്ലാം ദൈവത്തില്‍ സമര്‍പ്പിച്ചിട്ട് ഉറങ്ങുകയുമല്ല നാം ചെയ്യേണ്ടത്, പൗലോസ് ശ്ലീഹാ പറയുന്നതുപോലെ ദൈവികകൃപയുടെ സഹകാരികളായി വര്‍ത്തിക്കുകയാണ് വേണ്ടത്. സ്വയം പരിപാലിക്കുകയും ഒപ്പം മറ്റുള്ളവരെയും പരിപാലിക്കുകയും വേണം. കര്‍ത്താവിന്റെ സേവനത്തിനായി ഉച്ചരിച്ച അതെ എന്ന വാക്കിന്റെ സന്തോഷം അവനുമായുള്ള കണ്ടുമുട്ടലിലാണ് ഓരോ ദിവസവും പുതുക്കേണ്ടതെന്നും കര്‍ത്താവിന്റെ ശബ്ദം നാം ഏവരും കേള്‍ക്കുകയും പിന്‍ചെല്ലുകയും വേണമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.