മാനന്തവാടി: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി കെസിബിസി നടപ്പിലാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച 4 മണിക്ക് കെസിബിസി ചെയര്‍മാന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ നിര്‍വ്വഹിക്കും.
മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം, ബത്തേരി മലങ്കര കത്തോലിക്കാ രൂപത ബിഷപ്പ് ജോസഫ് മാര്‍ തോമസ്, കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍, ജെപിഡി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തോമ്മാട്ടുചാലിലാണ് ആദ്യവീട് നിര്‍മ്മിക്കുന്നത്. കെസിബിസി വയനാട്ടിലും വിലങ്ങാടുമായി നൂറോളം വീടുകളാണ് നിര്‍മിക്കുന്നത്.