സത്യം നുണയാക്കുന്നവരും നുണ സത്യമാക്കുന്നവരുമുണ്ട്. ആരു പറയുന്നതാണ് സത്യമെന്ന് കേള്‍ക്കുന്നവര്‍ക്കുപോലും ആശയക്കുഴപ്പം ഉണ്ടാക്കുന്നവിധത്തിലാണ് ഇക്കൂട്ടര്‍ സംസാരിക്കുന്നത്. ഇത്തരക്കാരോടായി വചനം പറയുന്നത് ഇതാണ്:
തിന്മയില്‍ നി്്ന്ന് നാവിനെയും വ്യാജഭാഷണത്തില്‍ നിന്ന് അധരങ്ങളെയും സൂക്ഷിച്ചുകൊളളുവിന്‍( സ്ങ്കീര്‍ത്തനങ്ങള്‍ 34:13).
ഒരു പക്ഷേ സ്വന്തം തെറ്റ് മറച്ചുവയ്ക്കാനോ മറ്റെയാളോടുള്ള ദേഷ്യംകൊണ്ടോ ആയിരിക്കും നുണ പറയുന്നത്. പക്ഷേ അസത്യംപറയുമ്പോള്‍ നാം ഒരു നിരപരാധിയെ ക്രൂശിക്കുകയാണ് ചെയ്യുന്നത്. വാസ്തവവിരുദ്ധമായി സംസാരിക്കുമ്പോള്‍ സത്യം മറച്ചുവയ്്ക്കുകയാണ് ചെയ്യുന്നത്. സമാധാനത്തിന്റെ മാര്‍ഗങ്ങള്‍ അവര്‍ അന്വേഷിക്കുന്നുമില്ല. അവര്‍ ഒരു കാര്യം മനസ്സിലാക്കുന്നത് നന്നായിരിക്കും.
കര്‍ത്താവ് നീതിമാന്മാരെ കടാക്ഷിക്കുന്നു. അവിടുന്ന് അവരുടെ വിലാപം ശ്രവിക്കുന്നു( സങ്കീ 34:15)
അതുകൊണ്ട് എന്തുകാരണത്തിന്‌റെ പേരിലാണെങ്കിലും നുണ പറയാതിരിക്കട്ടെ. അന്യായമായി ആരെയും ക്രൂശിക്കാതിരിക്കട്ടെ.