മാതാവുമായി ബന്ധപ്പെട്ട് കത്തോലിക്കാസഭയില്‍ നിരവധി സവിശേഷ ദിനങ്ങളുണ്ട്. അമലോത്ഭവതിരുനാളും സ്വര്‍ഗാരോപണ തിരുനാളും അക്കൂട്ടത്തില്‍ ഏറെ പ്രശസ്തമാണ്. എന്നാല്‍ അതുപോലെ അറിയപ്പെടാത്ത ഒരു തിരുനാളാണ് ഡിസംബര്‍ 18 ന് ആഘോഷിക്കുന്ന മാതാവിന്റെ പ്രതീക്ഷയുടെ തിരുനാള്‍. ഏഴാം നൂറ്റാണ്ടുമുതല്‍ നിലവിലുണ്ടായിരുന്ന തിരുനാളായിരുന്നു ഇത്. സ്‌പെയ്‌നിലാണ് ഈ തിരുനാള്‍ കൂടുതലായും ആഘോഷിച്ചിരുന്നത് .
പരിശുദ്ധ കന്യാമറിയത്തിന് പ്രത്യേകമായി ഈ ദിനം സമര്‍പ്പിച്ച് പ്രത്യേകഭക്താദരവുകള്‍ അവര്‍ പ്രകടിപ്പിക്കുന്നു. ക്രിസ്തുമസിന് മുമ്പുള്ള ഈ ദിവസം അമ്മയോടുള്ള ബഹുമാനാദരവുകള്‍ക്കുവേണ്ടിയാണ് നീക്കിവച്ചിരിക്കുന്നത്. ഉണ്ണീശോയ്ക്ക് ജന്മം നല്കാന്‍ ദിവസങ്ങളെണ്ണി കാത്തിരുന്നതുകൊണ്ടാണ് ഈ ദിനം പ്രതീക്ഷയുടെ തിരുനാളായി ആചരിക്കുന്നത്. ഡിസംബര്‍ 18 ല്‍ നിന്ന് ഡിസംബര്‍ 25 ലേക്ക് അധികം ദിവസങ്ങളില്ലല്ലോ?