കൊല്ലം: പ്രോലൈഫ് കൊല്ലം രൂപത സമിതി സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാര്‍ പോള്‍ ചിറ്റിലപ്പള്ളി മെമ്മോറിയല്‍ സെന്റ് ജോണ്‍ പോള്‍ അവാര്‍ഡ് കൊല്ലം രൂപത വികാരി ജനറലും മോറല്‍ തിയോളജിയനും കൊല്ലം രൂപത പ്രോലൈഫ് മുന്‍ ഡയറക്ടറുമായ റവ.ജോ ബൈജു ജൂലിയാനും മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മെമ്മോറിയല്‍ സെന്റ് ജോസഫ് അവാര്‍ഡ് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ക്ലീറ്റസ് കതിര്‍പറമ്പിലിനും ജേക്കബ് മാത്യു പള്ളിവാതുക്കല്‍ മെമ്മോറിയല്‍ സെന്റ് ഫ്രാന്‍സിസ് അസ്സീസി അവാര്‍ഡ് സാബുജോസിനും ഫാ ജോസഫ് പുത്തന്‍പുര മെമ്മോറിയല്‍ അവാര്‍ഡ് യുഗേഷ് തോമസ് പുളിക്കനും ഡോ. എം ജോണ്‍ ഐപ്പ് മെമ്മോറിയല്‍ സെന്റ് മറിയം തെരേസ അവാര്‍ഡു കുഴിക്കാട്ടുശേരി മറിയം തെരേസ ഹോസ്പിറ്റല്‍ ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാന്‍സിസിനും ഡോ.സിസ്റ്റര്‍ മേരി മാഴ്‌സലെസ് മെമ്മോറിയല്‍ സെന്റ് മദര്‍ തെരേസ അവാര്‍ഡ് സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്‌സിസിക്കും അഡ്വ ജോസി സേവ്യര്‍ മെമ്മോറിയല്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ അവാര്‍ഡ് ടോമി ദിവ്യരക്ഷാലയത്തിനും ഡോ. ഫ്രാന്‍സിസ് കരീത്ര മെമ്മോറിയല്‍ അവാര്‍ഡ് സെന്റ് ജിയന്ന ബെറെറ്റമൊല്ല അവാര്‍ഡ് മാര്‍ട്ടിന്‍ ജെ ന്യൂനസിനും നല്കും.
ഡിസംബര്‍ 30 തിങ്കളാഴ്ച വൈകുന്നേരം 5.30 ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ വ്ച്ചുനടക്കുന്ന ഇന്റര്‍നാഷനല്‍ ജീവന്‍ ഫെസ്റ്റ് 2024 ല്‍ കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരിയും പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിക്കും.