വര്‍ഷം 1517. റോമിലെ സെന്റ് മേരിസ് ബസിലിക്കയില്‍ തന്റെ ആദ്യ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം അവിടെയുള്ള തിരുപ്പിറവി ദൃശ്യത്തിന് മുമ്പില്‍ പ്രാര്‍്ത്ഥിച്ചുനില്ക്കുകയായിരുന്നു ആ വൈദികന്‍. അപ്പോഴാണ് ആ വൈദികന് അവിസ്മരണീയമായ ഒരു അനുഭവമുണ്ടായത്. പരിശുദ്ധ അമ്മ തന്റെ കൈകളിലേക്ക് ഉണ്ണീശോയെ നല്കിയതുപോലെ.. മാതാവിന്റെ കൈകളില്‍ നി്ന്ന് ഉണ്ണീശോയെ കൈകളിലെടുത്ത അനുഭവത്തെ അദ്ദേഹം പിന്നീട് അനുസ്്മരിച്ചത് ഇങ്ങനെയാണ്. നിത്യവചനം മാംസം ധരിച്ച ആ കുഞ്ഞിനെ ഞാന്‍ കൈകളിലെടുത്തു. cajetan of thiene എന്ന വിശുദ്ധനാണ് ഈ അനുഭവമുണ്ടായത്. ഇതേ അനുഭവം ജനുവരി ഒന്നിനും ആറിനും അദ്ദേഹത്തിന് വീണ്ടും ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.