ബെദ്‌ലഹേം: വെറുപ്പും പകയും അക്രമവുമില്ലാതെ ഭാവിയെ പ്രത്യാശയോടെ നോക്കണമെന്ന് ജറുസലേം പാത്രിയാര്‍ക്ക കര്‍ദിനാള്‍ പിസാബല്ല. നമ്മുടെ വിശ്വാസവും പ്രത്യാശയും വീണ്ടും പുതുക്കിപ്പണിയാന്‍ നാം പ്രതിജ്ഞാബദ്ധരാകേണ്ട ക്രിസ്തുമസാണ്ഇതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രകാശം നമ്മിലേക്കു വരുമെന്ന് നാം പ്രതീക്ഷിക്കുന്നു. ആ പ്രകാശം യേശുക്രിസ്തുവാണ്. നമ്മള്‍ പ്രകാശമാകേണ്ടവരാണ്. ഒരിക്കലും ഇരുട്ടാകേണ്ടവരല്ല. നമ്മള്‍ പ്രകാശമാണ്. ധൈര്യം അവലംബിക്കുക, ഭയപ്പെടാതിരിക്കുക.. അദ്ദേഹം വിശ്വാസികളോട് പറഞ്ഞു.