മേഘാലയ : ക്രൈസ്തവ ദേവാലയത്തില്‍ അതിക്രമിച്ചുകയറി മൈക്കിലൂടെ ജയ് ശ്രീറാം ചൊ്ല്ലിയ സോഷ്യല്‍ മീഡിയ വ്‌ളോഗര്‍ക്കെതിരെ കേസ്. ആകാശ് സാഗര്‍ എന്ന യുവാവിനെതിരെയാണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ദേവാലയത്തിലെ മൈക്കിലൂടെ ജയ് ശ്രീറാം ചൊല്ലുക മാത്രമല്ല അയാള്‍ അതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. അയാള്‍ക്കൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. കൂടാതെ ക്രൈസ്തവഭക്തിഗാനങ്ങളെ അപമാനിക്കുന്ന രീതിയില്‍ പാടുകയും ചെയ്തു. 15 ലക്ഷം ഫോളവേഴ്‌സുള്ള വ്‌ളോഗറാണ് ആകാശ്. മതവൈരം സൃഷ്ടിക്കുന്നു എന്ന ആരോപണം ഉ്ന്നയിച്ചാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.