യേശു തന്റെ മഹത്വം വെളിപെടുത്തുന്നതിനു പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായില്‍ ചെയ്ത ഈ അത്ഭുതം.( യോഹ 2:11) യേശു സ്‌നാപകയോഹന്നാനില്‍ നിന്നു മാമ്മോദീസാ സ്വീകരിച്ച അതേ ദിവസം തന്നെയാണ് കാനായിലെ അത്ഭുതവും നടന്നത്. അതുപോലെ തന്നെ മൂന്നു രാജാക്കന്മാരുടെ തിരുനാളും ഈ ദിവസം ആചരിക്കുന്നു. അതായത് ജനുവരി ആറു റോമന്‍ കത്തോലിക്കാസഭ മൂന്നു സുപ്രധാനസംഭവങ്ങള്‍ അനുസ്മരിക്കുന്നു.
യോഹന്നാന്റെ സുവിശേഷം രണ്ടാം അധ്യായം ഒന്നുമുതല്‍ പതിനൊന്നുവരെയുള്ള ഭാഗങ്ങളില്‍ നാം ഇപ്രകാരം വായിക്കുന്നു. മൂന്നാം ദിവസം ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു.യേശുവിന്റെ അമ്മ അവിടെയുണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും വിരുന്നിന് ക്ഷണിക്കപ്പെട്ടിരുന്നു.. അവിടെ വീഞ്ഞുതീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോടുപറഞ്ഞു. അവര്‍ക്കുവീഞ്ഞില്ല….. യേശു തന്റെ മഹത്വം വെളിപെടുത്തുന്നതിന് പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് ഗലീലിയിലെ കാനായില്‍ ചെയ്ത ഈ അത്ഭുതം. അവന്റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു.’
കാനായിലെ വീട്ടുടമയോടും ഭാര്യയോടും മാതാവ് വളരെ കരുണയുള്ളവളായിരുന്നു. പ്രത്യേകിച്ച് ദരിദ്രരോടും ദൈവഭയമുള്ളവരോടും. അത്തരക്കാരെ സഹായിക്കാന്‍ മാതാവ് എന്നും സന്നദ്ധയായിരുന്നു. കാനായിലെ ഈ സംഭവത്തെ ഉദാഹരിച്ചുകൊണ്ട് വിശുദ്ധ ബെനവെഞ്ചര്‍ പറയുന്നത് മാതാവ് ഭൂമിയിലായിരുന്നപ്പോള്‍ ഇത്രത്തോളം കരുണ നിറഞ്ഞവളായിരുന്നുവെങ്കില്‍ സ്വര്‍ഗ്ഗത്തിലായിരിക്കമ്പോള്‍ എത്രത്തോളം കരുണനിറഞ്ഞവളായി മാറും എന്നാണ്.ഭൂമിയിലിരുന്ന് ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ നന്മകള്‍ സ്വര്‍ഗത്തില്‍ ദൈവപിതാവിന്റെ മുഖം കണ്ടിരിക്കുമ്പോള്‍ മറിയത്തിന് ചെയ്യാന്‍ കഴിയുമെന്നും വിശുദ്ധന്‍ പറയുന്നു. ഭൂമിയിലായിരുന്നതിനെക്കാള്‍ കൂടുതലും നന്നായും നമ്മുടെ ആവശ്യങ്ങള്‍ മാതാവ് അറിയുന്നു. അവളുടെ അനുകമ്പയുടെ വര്‍്ധനവിന് ആനുപാതികമായി നമ്മളെ സഹായിക്കാനുള്ള അവളുടെ ശക്തി വര്‍ദ്ധിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ആവശ്യപ്പെടാതെയാണെങ്കിലും വേണ്ടപ്പെട്ടവരെ സഹായിക്കുന്ന കരുണാമയയായ പരിശുദ്ധ അമ്മയുടെ സഹായവും മാധ്യസ്ഥവും നമുക്കെല്ലാ കാര്യങ്ങളിലും നേടാം.