പുതുവര്‍ഷത്തില്‍ പലരും എടുക്കുന്ന തീരുമാനങ്ങളിലൊന്നാണ് വ്യായാമം ചെയ്യും , ബോഡി മെച്ചപ്പെടുത്തും എന്നെല്ലാം. പക്ഷേ പലര്‍ക്കും ആരംഭശൂരത്വം മാത്രമേ കാണൂ. ഇത്തരക്കാര്‍ക്ക് തങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സ്വീകരിക്കാവുന്ന പ്രത്യേക മധ്യസ്ഥനാണ് വിശുദ്ധ സെബാസ്റ്റ്യന്‍ അഥവാ നമ്മുടെ സെബസ്ത്യാനോസ്. കാരണം അത്‌ലറ്റുകളുടെ പ്രത്യേക മധ്യസ്ഥനായിട്ടാണ് തിരുസഭ സെന്റ് സെബാസ്റ്റ്യനെ വണങ്ങുന്നത്. മറ്റെല്ലാ വിശുദ്ധരെയും അതിശയിപ്പിക്കുന്ന കായികബലത്തിന്റെ ഉടമയായിരുന്നു സെബസ്ത്യാനോസ്.വിശുദ്ധന്‍ റോമന്‍ പട്ടാളക്കാരനായിരുന്നുവല്ലോ. അതുകൊണ്ട് കായികമായി ശക്തിപ്പെടാനും മെച്ചപ്പെടാനും സെബസ്ത്യാനോസിനോട് പ്രാര്‍ത്ഥിക്കുക. പ്രത്യേകിച്ച് ജിമ്മിലോ വീട്ടിലോ വര്‍ക്കൗട്ട് ചെയ്യുന്നതിന് മുമ്പ് വിശുദ്ധനോട് പ്രാര്‍ത്ഥിക്കുക. ജി്മ്മില്‍ ആത്മീയമായി കാഴ്ചപ്പാടുള്ള സുഹൃത്തുക്കളുണ്ടെങ്കില്‍ അവരുമൊരുമിച്ച് സെബസ്ത്യാനോസിനോട് മാധ്യസ്ഥംയാചിക്കുക. മടുപ്പ് കൂടാതെയും മടിയില്ലാതെയും വര്‍ക്കൗട്ടുകള്‍ ചെയ്ുന്നതിന് വിശുദ്ധന്‍ നമ്മെ സഹായിക്കും തീര്‍ച്ച. ദിനവും വ്യായാമം ചെയ്താല്‍ മാനസികമായി കരുത്തു ലഭിക്കുമെന്നും വൈകാരികസ്ഥിരതയുണ്ടാകുമെന്നും സ്ട്രസ് കുറയ്ക്കാമെന്നും ആധുനികശാസ്ത്രം പറഞ്ഞിട്ടുള്ളതും ഓര്‍മ്മിക്കുക.