Monday, January 13, 2025
spot_img
More

    ജനുവരി 8- ഔര്‍ ലേഡി ഓഫ് പ്രോപ്റ്റ് സക്കര്‍

    അമേരിക്കയില്‍ മാര്‍പാപ്പയുടെ പ്രതിനിധി കിരീടധാരണം നടത്തിയ ഏക മരിയന്‍ രൂപമാണ് ഔര്‍ ലേഡി ഓഫ് പ്രോംപ്റ്റ് സക്കര്‍.നിരവധി അത്ഭുതങ്ങള്‍ സംഭവിക്കാന്‍ നിമിത്തമായ ഈ മരിയന്‍ രൂപത്തെയും മാതാവിനെയും കുറിച്ച് അനേകം ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. ഇരുനൂറുവര്‍ഷങ്ങള്‍ക്കു മുമ്പ് ഉര്‍സുലൈന്‍ കന്യാസ്ത്രീകള്‍ക്ക് ലഭിച്ചതാണ് സ്വര്‍ണ്ണ നിര്‍മ്മിതമായ ഈ അത്ഭുതമരിയന്‍രൂപം.

    ഫ്രഞ്ച് വിപ്ലവം പൊട്ടിപ്പുറപ്പെട്ട കാലം. മാഡം സെന്റ് മൈക്കല്‍ ജെന്‍സോള്‍( ഫ്രാന്‍സെസ് അഗതാ ജെന്‍സോള്‍) ന് ഫ്രാന്‍സിലെ തന്റെ കോണ്‍വെന്റ് വിട്ടുപോകേണ്ടതായി വന്നു. വീണ്ടും കോണ്‍വെന്റ് ആരംഭിക്കുന്നതിന് വേണ്ടി കാത്തിരുന്ന സമയം ന്യൂ ഓര്‍ലിയന്‍സിലെ ഉര്‍സുലൈന്‍ കോണ്‍വെന്റില്‍ നിന്ന് അവര്‍ക്കൊരു കത്തുകിട്ടി. താനും പതിനാറ് ഉര്‍സുലൈന്‍ കന്യാസ്ത്രീകളും ക്യൂബയിലെ ഹാവന്നയിലേക്ക് വരുന്നുവെന്നുംഅവിടെ കോണ്‍വെന്റ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. മദര്‍ സെന്റ് മൈക്കിള്‍ തന്റെ ജീവിതം ലൂസിയാനയില്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും സ്ഥലത്തെ മെത്രാന്‍ അതിനു സമ്മതം നല്കിയില്ല.

    കാരണം ഫ്രാന്‍സിലെ കോണ്‍വെന്റുകള്‍ ഉടന്‍തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്. അതുകൊണ്ട് മാര്‍പാപ്പ അനുവദിച്ചാല്‍ മാത്രമേ ലൂസിയാനയില്‍ കോണ്‍വെന്റുകള്‍ ആരംഭിക്കാന്‍ കഴിയൂ എന്ന് നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. പക്ഷേ പാപ്പ ഈ സമയം നെപ്പോളിയന്റെ തടവുപുള്ളിയായി ജയിലില്‍ കഴിയുകയായിരുന്നു. അങ്ങനെ ഈ പ്രോജക്ട് മുഴുവന്‍ അവതാളത്തിലായി

    .ഈ സമയം തന്റെ ആത്മാവിന്റെ പ്രചോദനമനുസരിച്ച് മാതാവിനോട് പ്രാര്‍ത്ഥിക്കാന്‍ മദര്‍ മൈക്കല്‍ തയ്യാറായി. ഈ കത്തിന്റെ നിയോഗത്തിലേക്ക് മാതാവിന്റെ മാധ്യസ്ഥം ഉണ്ടാവണമേയെന്നും അത് സാധിച്ചുതന്നാല്‍ ന്യൂ ഓര്‍ലിയന്‍സില്‍ ഔര്‍ ലേഡി ഓഫ് പ്രോംപ്റ്റ് സക്കര്‍ എന്ന പേരില്‍ മാതാവിനോടുള്ള വണക്കം ആരംഭിക്കുമെന്നും സിസ്റ്റര്‍ വാഗ്ദാനം ചെയ്തു. 1809 മാര്‍ച്ച 19 ന് റോമിലേക്ക് അയച്ച കത്തിന് ഏപ്രില്‍ 29 ന് അനുകൂലമായ മറുപടി ലഭിച്ചു. നന്ദിസൂചകമായി ഉണ്ണിശോയെ കൈയിലെടുത്തുപിടിച്ചുള്ള മനോഹരമായ ഒരു രൂപം സ്ഥാപിച്ചു. മാതാവിന്റെ കൈയിലുളള ഉണ്ണീശോയുടെ കൈയില്‍ ഒരു ഗ്ലോബുമുണ്ടായിരുന്നു.ദൈവികപദ്ധതിയുടെ ഭാഗമായിട്ടാണ് ഇതെല്ലാം സംഭവിച്ചതെന്ന് മനസ്സിലാക്കിയ ബിഷപ് ഈ രൂപം ആശീര്‍വദിച്ചു. 1810 ഡിസംബര്‍ 31 ന് മാതാവിന്റെ ഈ രൂപം ന്യൂ ഓര്‍ലിയന്‍സില്‍ സ്ഥാപിക്കപ്പെട്ടു. നിരവധി അത്ഭുതങ്ങള്‍ തുടര്‍ന്ന് ഇവിടെ സംഭവിക്കുകയുണ്ടായി 1812 ല്‍ ഉണ്ടായ വലിയൊരു അഗ്നിബാധയില്‍ നിന്ന് കോണ്‍വെന്റിനെ രക്ഷിച്ചത് മാതാവിനോട് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായിട്ടായിരുന്നു. 1814 ജനുവരി എട്ടിന് ന്യൂഓര്‍ലിയന്‍സില്‍ ബ്രീട്ടീഷുകാരുമായി നടന്ന യു്ദ്ധത്തില്‍ ന്യൂ ഓര്‍ലിയന്‍സിന്റെ രക്ഷയ്‌ക്കെത്തിയതും ഇതേ മാതാവ് തന്നെയായിരുന്നു

    . പിന്നീട് പല യുദ്ധങ്ങളിലും ന്യൂ ഒാര്‍ലിയന്‍സ് വിജയിക്കാന്‍ കാരണമായത് ഔര്‍ ലേഡി ഓഫ് പ്രോംപ്റ്റ് സക്കറിനോടുള്ള പ്രത്യേക മാധ്യസ്ഥമായിരുന്നു. 1894 ജൂണ്‍ 21 ന് പോപ്പ് ലിയോ പതിമൂന്നാമന്‍ മാതാവിന്റെ ഈ രൂപത്തില്‍ കിരീടം ധരിപ്പിക്കാനുള്ള ഡിക്രി പുറപ്പെടുവിക്കുകയും നവംബര്‍ 14 ന് കിരീടം ധരിപ്പിക്കുകയും ചെയ്തു. രണ്ടു കിരീടങ്ങളാണ് അന്ന് ധരിപ്പിക്കപ്പെട്ടത്. ഒന്ന് മാതാവിനും രണ്ട് ഉണ്ണീശോയ്ക്കും. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു മാതാവിന്റെ രൂപത്തില്‍ കിരീടധാരണം നടന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!