ബെയ്ജിംങ്: ചൈനയിലെ ഏറ്റവും പ്രായം ചെന്ന വൈദികന്‍ അന്തരിച്ചു. എസ് വിഡി സന്യാസസമൂഹാംഗമായ ഫാ. ജോസഫ് ഫുദെയാണ് മരണമടഞ്ഞത്. 105 ാം പിറന്നാളിന് രണ്ടുമാസം ബാക്കിനില്ക്കവെയാണ് അന്ത്യം. പിപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ സ്ഥാപനത്തിന് മുമ്പ് അഭിഷിക്തനായ ചുരുക്കം ചില കത്തോലിക്കാവൈദികരില്‍ ഒരാളാണ് ഇദ്ദേഹം. 25 വര്‍ഷത്തോളം അദ്ദേഹം കഠിനമായ മതപീഡനങ്ങള്‍ക്കും ഇരയായിട്ടുണ്ട്. ഇക്കാലയളവില്‍ അദ്ദേഹം ജയില്‍വാസം അനുഭവിച്ചിരുന്നു. വിശ്വാസത്തിന്റെയും അസാധാരണമായ സഹനങ്ങളുടെയും സാക്ഷ്യമാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന് പൊതുവെ കണക്കാക്കപ്പെടുന്നു. ജയില്‍വാസം തന്റെ ജീവിതം ദൈവത്തിന് കൂടുതല്‍ സമര്‍പ്പിക്കാനും ജീവിതത്തിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും സഹായകരമായിരുന്നുവെന്നാണ് അദ്ദേഹം നൂറാംജന്മദിനാഘോഷ വേളയില്‍ അനുസ്മരിച്ചത്.