വിശുദ്ധബലി അര്‍പ്പിക്കാന്‍ പോവുകയായിരുന്ന വൈദികന് റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തില്‍ പരിക്ക് പറ്റി. ഫാ. ഇഹോര്‍ മാക്കറിനാണ് പരിക്കുപറ്റിയത്. അദ്ദേഹവും ഏതാനും സെമിനാരിക്കാരും കൂടി ദനഹാത്തിരുനാളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പോവുമ്പോഴായിരുന്നു അപകടം. യുക്രെയ്ന്‍ ഗ്രീക്ക് കാത്തലിക് ചര്‍ച്ചാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.. ഇതേ ദിവസം തന്നെ റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തില്‍ 48 കാരനായ ഒരു വ്യക്തി കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഡ്രോണ്‍ ആക്രമണത്തില്‍ നാനൂറിലധികം പേര്‍ക്ക് ഗുരുതരമായ പരിക്കുപറ്റിയിട്ടുണ്ട്.