ജീവിതത്തില്‍ അപ്രതീക്ഷിതമായി പല തിരിച്ചടികളും ഉണ്ടാകാം, നിരാശയുണ്ടാകാം. പ്രതീക്ഷയ്ക്ക് വിപരീതമായിപലതും സംഭവിച്ചേക്കാം. അപ്പോഴൊക്കെ നാം തകര്‍ന്നും തളര്‍ന്നും പോകാതിരിക്കണമെങ്കില്‍ നമ്മുക്ക് വിശ്വാസത്തിന്റെ അടിത്തറയുണ്ടായിരിക്കണം. വചനത്തില്‍ ആശ്രയിക്കാന്‍ കഴിയണം. അതുകൊണ്ട് തീര്‍ച്ചയായും നാം മനപ്പാഠമാക്കേണ്ട, ഹൃദിസ്ഥമാക്കേണ്ട ചില തിരുവചനങ്ങളുണ്ട്.
ഇതാ അത്തരം ചില തിരുവചനങ്ങള്‍:
ദൈവമാണ് നമ്മുടെ അഭയവും ശക്തിയും. കഷ്ടതകളില്‍ അവിടുന്ന് സുനിശ്ചിതമായ തുണയാണ്. ( സങ്കീ 46:2)
ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍( ഫിലിപ്പി 4:6)
അധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കലേക്ക് വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം.( മത്താ 11:28-29)
ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ട ഞാനാണ് നിന്റെ ദൈവം ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും( ഏശയ്യ 41:10)
കര്‍ത്താവ് നിന്റെ ആശ്രയമായിരിക്കും. നിന്റെ കാ്ല്‍ കുടുക്കില്‍പ്പെടാതെ അവിടുന്ന് കാത്തുകൊള്ളും.( സുഭാഷിതം 3:26)