കാക്കനാട്: സീറോ മലബാര്‍സഭയുടെ യുവജനകമ്മീഷനും പബ്ലിക് അഫയേഴ്‌സ് കമ്മീഷനും പുന:സംഘടിപ്പിച്ചു. ഇതനുസരിച്ച് യുവജന കമ്മീഷന്‍ ചെയര്‍മാനായി പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലും കമ്മീഷന്‍ അംഗങ്ങളായി ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലും ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്തും നിയമിതരായി.
പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും കണ്‍വീനര്‍ മാര്‍ തോമസ് തറയിലിനെയും കമ്മീഷന്‍ അംഗങ്ങളായ മാര്‍ റമിജിയോസ് ഇഞ്ചനാനിയിലിനെയും മാര്‍ ജോസഫ് പാംപ്ലാനിയെയും പുനര്‍നിയമിക്കുകയും മാര്‍ തോമസ് ചക്യേത്തിന് പകരം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിനെ കമ്മീഷന്‍ അംഗമായി നിയമിക്കുകയും ചെയ്തു.
യുവജന കമ്മീഷനെ ഇതുവരെ നയിച്ചത് മാര്‍ ജോസഫ് പണ്ടാരശ്ശേരിലും അംഗങ്ങളായ മാര്‍ എഫ്രേം നരിക്കുളവും മാര്‍ ജോസ് പുത്തന്‍വീട്ടിലുമായിരുന്നു.