മുനമ്പം: മുനമ്പം സമരം നൂറു ദിവസം പിന്നിട്ടു. 2024 ഒക്ടോബര്‍ 13 ാം തീയതി മുതല്ക്കാണ് മുനമ്പത്ത് നിരാഹാരസമരം ആരംഭിച്ചത്. 2022 ലാണ് തങ്ങളുടെ ഭൂമി വഖഫ് ഭൂമിയാണെന്ന് മുനമ്പം നിവാസികള്‍ തിരിച്ചറിയുന്നത്. അതോടെ താമസിക്കുന്ന സ്ഥലത്തിന്റെ കരം അടയ്ക്കാനോ കൈമാറ്റം ചെയ്യാനോ കഴിയാത്തവിധത്തില്‍ മുനമ്പം നിവാസികളുടെ ജീവിതം പ്രതിസന്ധിയിലായി. രണ്ടുവര്‍ഷം പിന്നിട്ട ഈ സമരമുറ 2024 മുതല്ക്കാണ് ശക്തമായ സമരരൂപം കൈവരിച്ചത്. നിരവധിയാളുകള്‍ ഓരോദിവസവും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തി മുനമ്പം നിവാസികള്‍ക്ക് ഐകദാര്‍ഢ്യം നല്കി നിരാഹാരസമരത്തില്‍ പങ്കുചേരുന്നുണ്ട്.