തലശ്ശേരി: തലശ്ശേരി അതിരൂപത 2025-26 വര്‍ഷങ്ങള്‍ സാമൂദായികശാക്തീകരണ വര്‍ഷമായി ആചരിക്കുന്നു. അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പ്ാംപ്ലാനി അറിയിച്ചതാണ് ഇക്കാര്യം. അതിരൂപതയിലെ സമൂദായ ശക്തീകരണം നടപ്പിലാക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവരുന്നു. ഏഴ് മേഖലകളിലാണ് ശാക്തീകരണം ലക്ഷ്യംവയ്ക്കുന്നത്. കുടുംബശാക്തീകരണമാണ് അതില്‍ ഒന്നാമത്തേത്. അംഗസംഖ്യ കുറഞ്ഞുവരുന്ന സാഹചര്യത്തിലും വിദേശങ്ങളിലേക്ക് യുവജനങ്ങള്‍കൂടുതലായി കുടിയേറുന്ന സാഹചര്യത്തിലുമാണ് കുടുംബശാക്തീകരണം പ്രധാന ലക്ഷ്യമായിമാറുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്കായി പ്രത്യേക പരിരക്ഷകള്‍ നല്കും. ഫാമിലി അലവന്‍സ് ഇതോട് അനുബന്ധിച്ചു നല്കും. നാലാമത്തെ കുഞ്ഞിന്റെ വിദ്യാഭ്യാസമുള്‍പ്പടെയുള്ള വിവിധആവശ്യങ്ങള്‍ സൗജന്യമായി നിര്‍വഹിക്കും. കാര്‍ഷികമേഖലയുടെ സമുദ്ധാരണമാണ് രണ്ടാമത്തെ മേഖല. സംഘടനകളുടെ ശാക്തീകരണം, മാധ്യമശാക്തീകരണം, ്‌സ്വത്വബോധം ശാക്തീകരണം, യുവജനശാക്തീകരണം, അവകാശസംരക്ഷണ ശാക്തീകരണം എന്നിവയാണ് മറ്റുമേഖലകള്‍.