്അത്‌ലറ്റുകളുടെ മധ്യസ്ഥനാണ് വിശുദ്ധ സെബസ്ത്യാനോസ് എന്നു നമുക്കറിയാം. പക്ഷേ സെബ്‌സത്യാനോസ് ഒരിക്കലും സ്‌പോര്‍ട്‌സ് പ്രേമിയായിരുന്നില്ല. നിലവിലുള്ള സ്‌പോര്‍ട്‌സ് സംഭവങ്ങള്‍ രൂപപ്പെടാതിരുന്ന ഒരുകാലത്തു തന്നെ പക്ഷേ സെബസ്ത്യാനോസിനെ അത് ലറ്റുകളുടെ മധ്യസ്ഥനായി സഭ അംഗീകരിച്ചിരുന്നു.മൂന്നാം നൂറ്റാണ്ടിലാണ് വിശുദ്ധന്‍ ജീവിച്ചിരുന്നത്. ഒരു പടയാളിയായിരുന്നതിനാല്‍ മികച്ച ആകാരസൗന്ദര്യം വിശുദ്ധനുണ്ടായിരുന്നുവെന്ന് ചിത്രങ്ങള്‍ വെളിവാക്കുന്നുണ്ട്. ശാരീരികക്ഷമത വളരെ കൂടുതലുള്ള വ്യക്തിയുമായിരുന്നു. ഒരു അത്‌ലറ്റിന്റെ ശരീരം അദ്ദേഹത്തിനുണ്ടായിരുന്നു. വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വ മകുടും ചൂടിയ വ്യക്തിയുമായിരുന്നു സെബസ്ത്യാനോസ്. വിശുദ്ധ സെബസ്ത്യാനോസേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.