ഇന്നത്തേതുപോലെ കോണ്‍ക്ലേവുകളും കര്‍ദിനാള്‍മാരും രൂപപ്പെടുന്നതിന് മുമ്പായിരുന്നു ഈ സംഭവം നടക്കുന്നത്. 236 ന്റെ തുടക്കം. പോപ്പ് ആന്‍ടെറസ് മരിച്ചതിനെ തുടര്‍ന്ന് പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കുകയാണ്. മാര്‍പാപ്പമാര്‍ രക്തസാക്ഷികളായിത്തീരുന്ന കാലമായിരുന്നതിനാല്‍ പലരെയും ആ പദവി മോഹിപ്പിച്ചിരുന്നില്ല. വിശ്വാസികള്‍ നേരിട്ടായിരുന്നു മാര്‍പാപ്പമാരെ തിരഞ്ഞെടുത്തിരുന്നത്. ഭൂരിപക്ഷമുള്ള ആളെയായിരുന്നു മാര്‍പാപ്പയായി തിരഞ്ഞെടുത്തിരുന്നത്. പക്ഷേ ഇത്തവണ ആര്‍ക്കും ഭൂരിപക്ഷം കിട്ടുന്നില്ല. ഈ തിരഞ്ഞെടുപ്പില്‍ ഫേബിയന്‍ എ്ന്ന ഒരു സാധാരണക്കാരന്‍ കര്‍ഷകനും പങ്കെടുത്തിരുന്നു.
അദ്ദേഹം വോട്ട് ചെയ്യാനായിരുന്നു എത്തിയിരുന്നത്, അദ്ദേഹം മുറിവിട്ട് പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഒരു പ്രാവ് കെട്ടിടത്തിന്റെ ജാലകപ്പഴുതിലൂടെ അകത്തേക്ക് കടന്നുവന്നു. അതോടെ അവിടെമെങ്ങും നിശ്ശബ്ദത പരന്നു, കാരണം പ്രാവ് പരിശുദ്ധാത്മാവിന്റെ പ്രതീകമാണല്ലോ.് പ്രാവ് മുറിക്കുള്ളിലൂടെ രണ്ടുമൂന്നുവട്ടം പറന്നതിന് ശേഷം ഫാബിയന്റെ തോളില്‍ വന്നിരുന്നു. ഇത്് ദൈവത്തിന്റെ തിരഞ്ഞെടുപ്പായി എല്ലാവരും കരുതി. അങ്ങനെ സാധാരണക്കാരനായ അല്മായനും കര്‍ഷകനുമായിരുന്ന ഫേബിയനെ വൈദികനായി അഭിഷേകം ചെയ്ത് പിന്നീട് മെത്രാനാക്കി ഒടുവില്‍ മാര്‍പാപ്പയാക്കി മാറ്റി. രക്തസാക്ഷിയായിട്ടായിരുന്നു ഫേബിയന്റെ അന്ത്യം.