ഇസ്രായേല്‍: പുരാവസ്തുഗവേഷകര്‍ ബൈസൈന്റയിന്‍ മൊണാസ്ട്രിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ജറുസലേമില്‍ നിന്ന് 42 മൈല്‍ തെക്കുപടിഞ്ഞാറായി ഇസ്രായേലിന്റെ തെക്ക്ഭാഗത്തുള്ള കിരിയാത്ത് നഗരത്തില്‍ കഴിഞ്ഞ കുറെ മാസങ്ങളായി തൊഴിലാളികള്‍ പര്യവേക്ഷണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ കൂടുതല്‍ ആഴത്തില്‍ കുഴിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു ബൈസൈന്റയിന്‍ മൊണാസ്ട്രിയുടേതെന്ന് കരുതപ്പെടുന്ന പല അവശിഷ്ടങ്ങളും ലഭിച്ചത്. ഒന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിലായിരുന്നു ബൈസൈന്റെയിന്‍ മൊണാസ്ട്രിയുടെ കാലം. പത്തോളം കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.