അനേകരുടെ ഹൃദയത്തില്‍ പരിശുദ്ധ അമ്മയ്ക്ക് പ്രത്യേകമായ സ്ഥാനമുണ്ട് ഓരോ ദേശങ്ങളിലും ഓരോ പേരുകളിലാണ് പരിശുദ്ധ അമ്മ അറിയപ്പെടുന്നത്. അതില്‍ വേളാങ്കണ്ണിമാതാവും കുറവിലങ്ങാട് മുത്തിയമ്മയും നുക്ക് പരിചിതരാണ്. അതുപോലെ ഗ്വാഡെലൂപ്പെ മാതാവും ലൂര്‍ദുമാതാവും ലോകപ്രശസ്തവുമാണ്. എന്നാല്‍ അത്രത്തോളം ്ര്രപസിദ്ധിയില്ലാത്ത ചില മരിയവണക്കങ്ങളുമുണ്ട്. അതിലൊന്നാണ് ഔര്‍ ലേഡി ഓഫ് ഗ്രേപ്പ്‌സ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതല്‍ ഈ മരിയവണക്കമുണ്ട്, വൈന്‍ നിര്‍മ്മാതാക്കള്‍ പ്രത്യേകമായി മാധ്യസ്ഥം തേടിയിരുന്നതുകൊണ്ടായിരുന്നു പ്രതീക്ഷയുടെയും നന്ദിയുടെയും സൂചകമായി മാതാവിനെ ഇങ്ങനെ വിളിക്കുന്നത്. ലിഥിയാനയില്‍ മാതാവ് വണങ്ങപ്പെടുന്നത് ഔര്‍ ലേഡി ഓഫ് ദ ഗേറ്റ് ഓഫ് ഡോണ്‍ എന്ന പേരിലാണ് ഔര്‍ ലേഡി ഓഫ് ദ മില്‍ക്ക് ആന്റ് ഹാപ്പി ഡെലിവറിയെന്ന എന്ന് മാതാവ് അറിയപ്പെടുന്നത് നാലാം നൂറ്റാണ്ടുമുതല്‍ ബെദ്‌ലഹേമിലാണ്. കുരിശുയുദ്ധക്കാരാണ് ഈ വണക്കം യൂറോപ്പിലെത്തിച്ചത്. സ്വിറ്റ്‌സര്‍ലാന്റില്‍ ഔര്‍ ലേഡി ഓഫ് ഈന്‍സിഡെലിന്‍ എന്നും ഔര്‍ ലേഡി ഓഫ് ദ ഫീല്‍ഡ്‌സ് എന്നുമാണ് മാതാവ് അറിയപ്പെടുന്നത്.