കൊച്ചി. കുടിവെള്ളത്തിന് പാലക്കാട് ജനത വിഷമിക്കുമ്പോള്‍ മദ്യനിര്‍മ്മാണ യൂണിറ്റിന് അനുമതി നല്‍കുന്നത് കുറ്റകരമാണെന്ന് പ്രോ ലൈഫ് അപ്പോസ്തലേറ്റ്.
മനുഷ്യന്റെ ആരോഗ്യവും ആയുസ്സും നഷ്ട്ടപ്പെടുത്തുകയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്ന മദ്യം സുലഭമാക്കാനുള്ള പദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരി യണമെന്ന് പ്രൊ ലൈഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
മദ്യത്തിന്റെ വിതരണം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരത്തില്‍ വന്നശേഷം വിരുദ്ധമായ നിലപാടും നയവും സ്വീകരിക്കുന്നത് ജീവന്റെ സംസ്‌കാരത്തിന് എതിരെയുള്ള വെല്ലുവിളിയാണെന്നും, മദ്യപാനത്തിന്റെ അടിമയായിമാറി കൊലപാതകം നടത്തുന്നവരും, അധ്യാപകരോട് വധ ഭീഷണി മുഴക്കുന്നതും കേള്‍ക്കുന്നത്
സമൂഹത്തില്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.