പതിനൊന്നാം നൂറ്റാണ്ടില്‍ ഒരു പ്രഭു വിശുദ്ധ ഹോണോറാറ്റിന് കു്ന്നിന്‍മുകളിലുളള തന്റെ സ്ഥലം ആശ്രമം സ്ഥാപിക്കാനായി നല്കിയിരുന്നു. ഗ്രാമത്തിലേക്ക് നോട്ടമെത്തത്തക്കരീതിയിലായിരുന്നു ആ ആശ്രമം സ്ഥിതി ചെയ്തിരുന്നത്. ഫ്രഞ്ചുവിപ്ലവത്തിന്റെ കാലം വരെ ഇത് നിലനിന്നിരുന്നു.
കുന്നിന്‍മുകളില്‍ സന്യാസിമാര്‍ ഒരു ദേവാലയം പണിതു പരിശുദ്ധ അമ്മയ്ക്കായി സമര്‍പ്പിച്ചു. ഔര്‍ ലേഡി ഓഫ് ലൈഫ് എന്നാണ് ഈ മാതാവ് അറിയപ്പെട്ടിരുന്നത്. 1646 ലാണ് ദേവാലയം നിര്‍മ്മിച്ചത്. മുമ്പ് ഒര ുദേവാലയം ഉണ്ടായിരുന്ന സ്ഥലത്തുതന്നെയാണ് പുതിയ ദേവാലയം നിര്‍മ്മിച്ചത്. ആദ്യദേവാലയവും മാതാവിന്റ പേരിലായിരുന്നുവെങ്കിലും രണ്ടാമത് ദേവാലയം പണിതപ്പോഴാണ് ഔര്‍ ലേഡി ഓഫ് ലൈഫ് എന്ന് നാമകരണം ചെയ്തത്. വളരെ പെട്ടെന്ന് തന്നെ ദേവാലയം പ്രശസ്തമായി. കൃപയുടെ ഇരിപ്പിടമായി ദേവാലയം മാറി.
മരിക്കാറായ പല നവജാതശിശുക്കള്‍ക്കും അത്ഭുതകരമായ രോഗസൗഖ്യം ലഭിക്കുകയും കുര്‍ബാനയ്ക്കിടയില്‍ അവരെ മാമ്മോദീസാ മുക്കുകയും ചെയ്തിരുന്നു.പോളിക്രോം തടികൊണ്ട് പണിത മാതാവിന്‌റെയും ഉണ്ണീശോയുടെയും രൂപമാണ് ദേവാലയത്തിലുള്ളത്. വളരെ പുരാതനമായ രൂപമാണ് ഇത്. മാമ്മോദീസാ സ്വീകരിക്കാതെ മരണമടഞ്ഞ അനേകം കുഞ്ഞുങ്ങള്‍ക്ക് അമ്മ ജീവന്‍ നല്കിയെന്ന വിശ്വസിക്കപ്പെടുന്നു.