ജനുവരി 31- വാഴ്ത്തപ്പെട്ട ആഞ്ചെല ദെ ഫോളിഗ്നോയ്ക്ക് മാതാവ് നല്കിയ ദര്‍ശനം

ലൗകികസുഖങ്ങളില്‍ മുഴുകിജീവിച്ചിരുന്ന വ്യക്തിയായിരുന്നു വാഴ്്ത്തപ്പെട്ട ആഞ്ചെല. ഭാര്യയും അമ്മയുമായിരുന്ന ആഞ്ചെല അസ്സീസിയിലായിരുന്നു ജീവിച്ചിരുന്നത്. എന്നാല്‍ ദൈവകൃപയുടെ പൊന്‍കിരണങ്ങള്‍ സ്പര്‍ശിച്ച നാള്‍ മുതല്‍ അവളുടെ ജീവിതം മാറിമറിഞ്ഞു. തന്റെ മാനസാന്തരത്തെക്കുറിച്ച് കുമ്പസാരക്കാരന്‍ ആവശ്യപ്പെട്ടതനുസരിച്ച് പതിനെട്ടു പടികളായി അതുരേഖപ്പെടുത്തിയിട്ടുണ്ട്.

വളരെ ദുരിതപൂര്‍ണമായ ചില അനുഭവങ്ങളാണ് ദൈവഹിതത്തിന് പൂര്‍ണമായി സമര്‍പ്പിക്കാന്‍ ആഞ്ചെലയെ പ്രേരിപ്പിച്ചത്. കുമ്പസാരക്കാരനായ ഫ്രാന്‍സിസ്‌ക്കന്‍ വൈദികന്‍ ആര്‍നോള്‍ഡോയുടെ നിര്‍ദ്ദേശപ്രകാരം സമ്പത്തെല്ലാം വില്ക്കുകയും തീര്‍ത്തുംദരിദ്രമായ ജീവിതം പുല്‍കുകയും ചെയ്തു.

പിന്നീട് ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാംസഭയില്‍ അംഗമായി.നിരവധി സ്്ത്രീകള്‍ അവളെ പിന്തുടര്‍ന്നു. ഈശോയുടെ പീഡാനുഭവങ്ങളെക്കുറിച്ചുള്ള ധ്യാനമായിരുന്നു ആഞ്ചെല നടത്തിയിരുന്നത് . വ്യാകുലമാതാവിനെയും അപ്പസ്‌തോലനായ യോഹന്നാനെയും തന്റെ പ്രത്യേക മധ്യസ്ഥരായി ആഞ്ചെല തിരഞ്ഞെടുത്തു.

ഒരിക്കല്‍ കര്‍ത്താവ് തന്റെ ഹൃദയം അവളെ തുറന്നുകാണിക്കുകയും എല്ലാവരും അവിടെ അഭയാര്‍ത്ഥികളായി ഉണ്ടെന്നും വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തു. നിരവധിയായ പ്രലോഭനങ്ങള്‍ ഈ അവസരത്തിലും ആ്‌ഞ്ചെലയ്ക്കുണ്ടായിരുന്നു രണ്ടുവര്‍ഷത്തോളം കഠിനമായ പരീക്ഷണങ്ങളിലൂടെ അവള്‍ കടന്നുപോയി. ഈശോയുടെപഞ്ചക്ഷതങ്ങള്‍ ഏറ്റുവാ്ങ്ങിയിട്ടുള്ള ആഞ്ചെല നിരവധി വര്‍ഷങ്ങള്‍ ദിവ്യകാരുണ്യം മാത്രമാണ് ഭക്ഷണമായി കഴിച്ചിരുന്നത്. അവസാനം എല്ലാവിധത്തിലും ശുദ്ധീകരിക്കപ്പെട്ട് 1310 ജനുവരി നാലിന് ആഞ്ചെല സ്വര്‍ഗീയപിതാവിന്റെ പക്കലേക്ക് യാത്രയായി. 1693 ല്‍ ആഞ്ചെലയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates