നിക്കരാഗ്വ: നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം സാന്‍ ലൂയിസ് ദെ ഗോണ്‍സാഗ സെമിനാരി പിടിച്ചെടുക്കുകയും വൈദികവിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് പറഞ്ഞയ്ക്കുകയും ചെയ്തു. സെമിനാരി ഇപ്പോള്‍ ശൂന്യമായിരിക്കുകയാണ്. അറുപതോളം വിദ്യാര്‍ത്ഥികളാണ് ഇവിടെയുണ്ടായിരുന്നത്,.ഡാനിയേല്‍ ഓര്‍ട്ടെഗയുടെ നേതൃത്വത്തിലുള്ള സേച്ഛാധിപത്യഭരണകൂടത്തിന്റെ ഏറ്റവും ഒടുവിലത്തെ ക്രൈസ്തവവിരുദ്ധതയാണ് സെമിനാരി അടച്ചുപൂട്ടല്‍. കത്തോലിക്കാസഭയെ നിരന്തരമായി നിക്കരാഗ്വഭരണകൂടം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.