ഉത്തര്‍പ്രദേശ്: ഇന്ത്യയില്‍ ആദ്യമായി മതപരിവര്‍ത്തനനിരോധിത നിയമം ചുമത്തി ക്രൈസ്തവദമ്പതികളെ ജയിലില്‍ അടച്ചു. പാസ്റ്റര്‍ ജോസ് പാപ്പച്ചനെയും ഭാര്യ ഷീജാ പാപ്പച്ചനെയുമാണ് ഉത്തര്‍പ്രദേശിലെ സ്‌പെഷ്യല്‍ കോടതി അഞ്ചുവര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചത്. ഇരുപത്തയ്യായിരം രൂപയും ഇതിനു പുറമെ അടയ്ക്കണം. മതപരിവര്‍ത്തനം നടത്തിയെന്നതിന് യാതൊരു തെളിവും സ്ഥാപിക്കാന്‍ കോടതിക്ക്കഴിഞ്ഞിട്ടില്ലെന്ന് ക്രൈസ്തവ നേതാവ് എ സി മൈക്കല്‍ ആരോപിച്ചു. ഭാരതീയ ജനതാപാര്‍ട്ടി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ദമ്പതികള്‍ക്കെതിരെ 2023 ജനുവരിയിലാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. ആരോപണം ദമ്പതികള്‍ നിഷേധിച്ചു.ത്ങ്ങള്‍ ആരെയും മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും വിദ്യാഭ്യാസം നല്കുകയും മദ്യനിരോധനം നടപ്പിലാക്കാന്‍ ശ്രമിക്കുകയുമാണ് തങ്ങള്‍ ചെയ്തതെന്ന് അവര്‍ വ്യക്തമാക്കി.