മുംബൈ: ബോംബെ അതിരൂപതയുടെ ഇടയന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് രാജിവച്ചു. എണ്‍പതു വയസുകഴിഞ്ഞ കര്‍ദിനാള്‍ പ്രായാധിക്യം മൂലമാണ് രാജിവച്ചത്. കര്‍ദിനാള്‍ ഗ്രേഷ്യസിന്റെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. പുതിയ ഇടയനായി ആര്‍ച്ചുബിഷപ്പ് ജോണ്‍ റോഡ്രീഗസ് സ്ഥാനമേല്‍ക്കും.