ജീവിതം ചിലപ്പോഴെങ്കിലും നമ്മെ പ്രതിസന്ധിയിലാക്കാറുണ്ട്. അപ്രതീക്ഷിത സംഭവങ്ങള്‍ കൊണ്ട് ഞെരുക്കാറുണ്ട്. ആ നിമിഷങ്ങളില്‍ ഇനി നമുക്ക് മുന്നോട്ടുപോകാനാവില്ലെന്ന് തോന്നിപ്പോകും. എല്ലാവഴികളും അടഞ്ഞിരിക്കുന്നസാഹചര്യം. പക്ഷേ ദൈവത്തില്‍ ശരണപ്പെടുന്നവര്‍ക്ക് അവിടെയെല്ലാം ഒരു വഴി തുറന്നുകിട്ടും. അതിനെയെല്ലാം നേരിടാനുള്ള കരുത്ത് കിട്ടും. അതിനു സഹായിക്കുന്നവയാണ് തിരുവചനങ്ങള്‍.
കര്‍ത്താവ് അരുളിച്ചെയ്യുന്നു നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുള്ള പദ്ധതിയാണ്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി( ജെറമിയ: 29:11)
എ്ന്നാല്‍ ദൈവത്തില്‍് ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തിപ്രാപിക്കും. അവര്‍ കഴുകന്മാരെപോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല. നടന്നാല്‍ തളരുകയുമില്ല.( ഏശയ്യ 40:31)
മനുഷ്യന്റെ പാദങ്ങളെ നയിക്കുന്നത് കര്‍ത്താവാണ്. തനിക്ക് പ്രീതീകരമായി ചരിക്കുന്നവനെ അവിടുന്ന് സുസ്ഥിരനാക്കുന്നു. അവന്‍ വീണേക്കാം. എന്നാല്‍ അത് മാരകമായിരിക്കുകയില്ല. കര്‍ത്താവ് അവന്റെ കൈകളില്‍ പിടിച്ചിട്ടുണ്ട്. സങ്കീ 37:23-24)
ഈ വചനങ്ങള്‍ ജീവിതം വഴിമുട്ടി നില്ക്കുന്ന അവസരങ്ങളില്‍ നമുക്ക് തുണയും താങ്ങുമാകട്ടെ.