മാതാവിന്റെ മേലങ്കിയുടെ അംശങ്ങളും മൂടുപടം, അരപ്പട്ട എന്നിവയുടെ ഭാഗങ്ങളും വിശ്വാസികളുടെ വണക്കത്തിനായി വിധേയമാക്കുന്നതാണ് വെനീസിലെ മാതാവിന്റെ തിരുശേഷിപ്പുകളുടെ തിരുനാള്‍ എന്ന് ആശ്രമാധിപന്‍ ഓര്‍സിനി എഴുതുന്നു. വെനീസിലെ വിശുദ്ധ മാര്‍ക്കോസിന്റെ ബസിലിക്കയിലാണ് ഈ തിരുശേഷിപ്പുകളുള്ളത്.
സുവിശേഷകനായ വിശുദ്ധ മര്‍ക്കോസിന്റെ വിശുദ്ധ തിരുശേഷിപ്പുകള്‍ 827ല്‍ അവിടേക്ക് മാറ്റപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു. സുവിശേഷകരുടെ തിരുശേഷിപ്പുകളുടെ ഉടമകള്‍ എന്ന നിലയില്‍, വെനീസുകാര്‍ വിശുദ്ധ മര്‍ക്കോസിനെ തങ്ങളുടെ നഗരത്തിന്റെ രക്ഷാധികാരിയായി ആദരിച്ചു, നഗരത്തിലെ പള്ളികളില്‍ ലൂക്കായുടെ ജീവിത രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.. നവോത്ഥാന കാലമായപ്പോഴേക്കും, വിശുദ്ധ മര്‍ക്കോസിന്റെ സിംഹം നഗരത്തിന്റെ തന്നെ പ്രതീകമായി മാറിയിരുന്നു. മര്‍ക്കോസിനെപോലെ വെനീസിന്റെ മറ്റൊരു രക്ഷാധികാരി പരിശുദ്ധ കന്യകാമറിയമായിരുന്നു. പാരമ്പര്യവിശ്വാസമനുസരിച്ച് നഗരം സ്ഥാപിക്കപ്പെട്ടത് മംഗളവാര്‍ത്താതിരുനാള്‍ ദിനത്തിലായിരുന്നു. മാതാവിന്റെ തിരുനാള്‍ എല്ലാ നഗരങ്ങളിലും മതേതരതിരുനാളായി മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ആചരിച്ചിരുന്നു. പരിശുദ്ധ അമ്മയുടെ തിരുശേഷിപ്പുകളില്‍ വളരെ അപൂര്‍വ്വമായ ഒന്ന് വെനീസിലാണ് സൂക്ഷിച്ചിരിക്കുന്നത്. അത് മാതാവിന്റെ മുടിക്കെട്ടാണ്. പയസ് ആറാമന്‍ മാര്‍പാപ്പയുടെ വ്യക്തിപരമായ മുദ്ര അതില്‍ പതിഞ്ഞിട്ടുണ്ട്. പരിശുദ്ധ അമ്മ ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടതിനാല്‍ അമ്മയുടേതായി മറ്റ് യാതൊരു തിരുശേഷിപ്പുകളും ഇല്ല എന്നുതന്നെയാണ് വിശ്വസിക്കുന്നത്. സ്വര്‍ഗ്ഗാരോഹണ സമയം മുതല്‍ മാതാവിന്റെ മുടിക്കെട്ട് നസ്രത്തിലെ ഭവനത്തില്‍ സൂക്ഷിച്ചിരുന്നതായും വിശ്വസിക്കപ്പെടുന്നു. ഇത് കുരിശുയുദ്ധക്കാര്‍ വിശുദ്ധനാട്ടില്‍ നിന്ന് കൊണ്ടുവന്നതാണെന്നാണ് വിശ്വാസം.