ഉണ്ണീശോയെ ദേവാലയത്തില്‍ സമര്‍പ്പിച്ച ദിവസം മാതാവിന്റെ ശുദ്ധീകരണത്തിന്റെ ദിവസം കൂടിയാണെന്ന് പറയാം. രണ്ടു യഹൂദപാരമ്പര്യങ്ങളുടെ സംഗമമാണ് ഈ ദിവസം നടക്കുന്നത്. തങ്ങളുടെ ആദ്യജാതനെ ദൈവത്തിന് സമര്‍പ്പിക്കുകയും ആ കുഞ്ഞിന് ജന്മം നല്കിയ അമ്മയുടെ ശുദ്ധീകരണവും,. ഈശോയെ ദൈവാലയത്തില്‍ സമര്‍പ്പിക്കന്ന ദിവസത്തിന് മറ്റൊരു അര്‍തഥം കൂടിയുണ്ട്. കാന്‍ഡില്‍മാസ് ഡേ എന്നാണ് അത് അറിയപ്പെടുന്നത്.
ദേവാലയത്തിലെ എല്ലാ തിരുക്കര്‍മ്മങ്ങളിലും പ്രത്യേകിച്ച് വിശുദ്ധ കുര്‍്ബാനയില്‍ മെഴുകുതിരികള്‍ പ്രത്യേകമായി ഉപയോഗിക്കുന്നുണ്ട്. അതുപോലെ മാമ്മോദീസ്, വിശുദ്ധ കുര്‍ബാന, മെത്രാന്മാരുടെ അഭിഷേകം എന്നുവേണ്ട എല്ലാ ചടങ്ങുകളിലും മെഴുകുതിരികള്‍ ഉപയോഗിക്കുന്നുണ്ട്, മെഴുകുതിരികള്‍ പ്രകാശത്തിന്റെ ഓര്‍മ്മയാണ്. കൈയില്‍ ആദരവോടെ അതു പിടിക്കുമ്പോള്‍ ലോകത്തിന്റെ പ്രകാശമായ ഈശോയെ തന്നെയാ്ണ് നാം ഓര്‍മ്മിക്കേണ്ടത്.
മറിയത്തിന്റെ ശുദ്ധീകരണത്തിരുനാള്‍ നാം ആചരിക്കുന്നത് അങ്ങേയറ്റം സനേഹത്തോടും ബഹുമാനത്തോടും ആദരവോടും കൂടിയായിരിക്കണം. നാം ഈശോയിലേക്കെത്തുന്നത് മാതാവിലൂടെയാണ്. മേരിയെന്ന പുതിയ വെളിച്ചമാണ് നമ്മെ വിശ്വാസത്തിലുംപ്രത്യാശയിലും ഉറപ്പിക്കുന്നത്്
മാലാഖമാര്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍വച്ചേറ്റവും മഹത്തായ സംഭവമാണ് എന്ന മട്ടില്‍ ആ നിമിഷങ്ങളെ വളരെ ആശ്ചര്യത്തോടെയാണ് നോക്കിക്കണ്ടത്. കര്‍ത്താവിന്റെ രണ്ടാം വരവിനെക്കുറിച്ച്പ്രവാചകന്മാര്‍ പറഞ്ഞതില്‍ കുറവൊന്നുമായിരുന്നില്ല അത്,
ഈശോ തന്റെ പീഡാനുഭവത്തിന് തുടക്കം കുറിച്ചത് ഇവിടെ നിന്നാണ്. മറിയം തന്നെ തന്റെ കൈകളിലെടുത്ത് ഉണ്ണീശോയെ ബലിക്കായി സമര്‍പ്പിക്കുന്നു. സന്തോഷകരമായ രഹസ്യങ്ങളായി നാം ഇതിനെ ധ്യാനിക്കുന്നുണ്ടെങ്കിലും അത് മേരിയുടെ ദു: ഖം കൂടിയായിരുന്നു. പരിശുദ്ധാത്മാവിനാല്‍ പ്രകാശിതനായ ശിമയോന്‍ ഈ രഹസ്യം മനസ്സിലാക്കുകയും മിശിഹായെ കണ്ടതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇസ്രായേലിനെ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും ഇവന്‍ കാരണമാകും എന്നായിരുന്നു ശിമയോന്റെ പ്രതികരണം.
മറിയം എപ്പോഴും ഈശോയോടൊപ്പം കഷ്ടപ്പെടാന്‍ തയ്യാറായിരുന്നു. ക്രി്‌സ്തുവിനേല്ക്കുന്ന മുറിവുകള്‍ മാതാവിന്റേതുകൂടിയാണ്. മാതാവിനെ നിഷേധിക്കുന്നവര്‍ പുത്രനെയും നിരസിക്കുകയാണ് ചെയ്യുന്നത്.
മാനവരക്ഷയ്ക്കായുള്ള വീണ്ടെടുപ്പിന്റെ അവസരത്തില്‍ മറിയം പുത്രനുമായിഎന്തുമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഈ തിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ജറുസേലം ദേവാലയമാണ് ആദ്യമായി ഈ തിരുനാള്‍ ആഘോഷിച്ചത്. കോണ്‍സ്റ്റന്റൈന്‍ ബസിലിക്കയിലേക്ക് ഒരു ഘോഷയാത്രയും അതോട് അനുബന്ധിച്ചു നടന്നു,. അര്‍മേനിയക്കാര്‍ ഫെബ്രുവരി 14 നാ്ണ് ഈ ദിനം ആചരിക്കുന്നത്. ദൈവപുത്രന്റെ ദേവാലയത്തിലേക്കുള്ള വരവ് എന്നാണ് അവര്‍ ഇതിനെ വിളിക്കുന്നത്. ഗ്രീക്കുകാര്‍ ഹൈപ്പാന്റേ എന്ന് വിളിക്കുന്നു,