വത്തിക്കാന്‍ സിറ്റി: ദൈവദാസി ലൂജിനാ സിനാപ്പിയെ ധന്യപദവിയിലേക്ക് ഉയര്‍ത്തുന്നു.വിശുദ്ധ പാദ്രെപിയോയുടെ അടുത്ത സുഹൃത്തായിരുന്നു ഈ അല്മായ വനിത. മിസ്റ്റിക്കുമാണ്. 1920 കളുടെ മധ്യത്തിലായിരുന്നു ദിവ്യദര്‍ശനങ്ങള്‍ ലൂജിനായ്ക്ക് കിട്ടിയത്. ഈശോയും മാതാവും മാലാഖമാരും ലൂജിനായ്ക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പഞ്ചക്ഷതധാരിയായ പാദ്രെ പിയോയുമായുള്ള കണ്ടുമുട്ടല്‍ പിന്നീട് ഗാഢമായ സൗഹൃദബന്ധത്തിന് വഴിതെളിച്ചു. ദിവ്യകാരുണ്യത്തില്‍ കേന്ദ്രീകൃതമായ ഭക്തിയായിരുന്നു ലൂജിനായ്ക്ക് ഉണ്ടായിരുന്നത്. ഈശോയോടും മാതാവിനോടും തീവ്രമായ ഭക്തിയുണ്ടായിരുന്നു. ഫ്രാന്‍സിസ് അസ്സീസി,വിശുദ്ധ ജെമ്മ ഗിലാനി, കൊച്ചുത്രേസ്യ എന്നിവരായിരുന്നു പ്രിയപ്പെട്ട വിശുദ്ധര്‍. 1978 ഏപ്രില്‍ 17 ന് കാന്‍സര്‍ബാധയെ തുടര്‍ന്നായിരുന്നു മരണം.