Sunday, February 2, 2025
spot_img
More

    ഫെബ്രുവരി 3- ഔര്‍ ലേഡി ഓഫ് സായ്‌ദെനെയ്ദ

    പലസ്തീന് വെളിയില്‍്, ലെവന്റിലുള്ള ദൈവമാതാവിന്റെ ഏറ്റവും പ്രശസ്തമായ സങ്കേതങ്ങളിലൊന്നാണ് ഓര്‍ത്തഡോക്‌സ് കന്യാസ്ത്രീകളുടെ ഒരു കോണ്‍വെന്റ്, ഡമാസ്‌കസിനടുത്തുള്ള ഒരു കുന്നിന്‍ മുകളിലുള്ള ഒരു പുരാതന കോട്ടയുടെ മതിലുകള്‍ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ഡെയര്‍ അസ്‌സഗുര. കായേന്‍ കൊലപെടുത്തിയ സഹോദരനായ ആബേലിനെ അടക്കം ചെയ്ത സ്ഥലമാണിതെന്നും ലോകത്തിലെ ഏറ്റവും പുരാതനമായ ആശ്രമങ്ങളില്‍ ഒന്നായ സ്ഥലമാണിതെന്നും കരുതപ്പെടുന്നു. സായ്ദനൈയ്ദ നോര്‍ത്ത് ഡമാസ്‌ക്കസില്‍ നിന്ന് 17 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. സായ്ദനൈയദ എന്ന വാക്കിന്റെ അര്‍ത്ഥം ഔര്‍ ലേഡി എന്നാണ്.

    ദൈവമാതാവിന്റെ പ്രശസ്തമായ ഒരു ചിത്രം ഇപ്പോഴും പ്രധാന ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. പഴയ റോമില്‍ നിന്ന് ഓര്‍്ത്തഡോക്‌സ് സഭ വേര്‍പിരിയുന്നതിന് മുമ്പുള്ളതാണ് മാതാവിന്റെ പേരിലുള്ള ഈ ദേവാലയം. റോമന്‍ ചക്രവര്‍ത്തിയായ ജസ്റ്റീനിയന്‍ ഒന്നാമനുമായി ബന്ധപ്പെട്ട ഒരു ചരിത്രമാണ് ഈ ദേവാലയത്തിനുള്ളത്. പാരമ്പര്യമനുസരിച്ചു പറയുന്ന കഥ ഇങ്ങനെയാണ്. തന്റെ സൈന്യത്തെ നയിച്ചുകൊണ്ട് ക്ഷീണിതനായി മരുഭൂമിയിലൂടെ നടന്നുവരികയായിരുന്നു അദ്ദേഹം. എല്ലാവരും ദാഹിച്ചു തളര്‍ന്നിരുന്നു. അപ്പോഴാണ് ചെറിയൊരു മാന്‍ അവര്‍ക്കു മുമ്പാകെ പ്രത്യക്ഷപ്പെട്ടത്. അതിനെ പിന്തുടര്‍ന്ന് അവരെത്തിയത് ഒരു ചെറിയ അരുവിയുടെ മുമ്പിലാണ്. ശുദ്ധമായവെള്ളം. അവര്‍ക്ക് സന്തോഷമായി.

    ഉടന്‍തന്നെ മാനിനു നേരെ അവര്‍ അമ്പ് തൊടുക്കാന്‍ തുടങ്ങി. പെട്ടെന്ന് ആ മാന്‍ ദൈവമാതാവായി മാറി. ജസ്റ്റീനിയന്‍ എനിക്ക് നേരെ അമ്പെയ്യാതിരിക്കൂ. ഇവിടെ എനിക്കുവേണ്ടി ഒരു ദേവാലയം പണിയൂ,. ആ സുന്ദരമായ രൂപം പെട്ടെന്നുതന്നെ അവിടെ നിന്ന് അപ്രത്യക്ഷമായി.

    തുടര്‍ന്ന് ജസ്റ്റീനിയന്‍ മാതാവ് പറഞ്ഞതുപോലെ ഒരു ദേവാലയം അവിടെ പണിതു. മാതാവിന്റെ ജനനത്തിരുനാള്‍ ദിവസമാണ് അത് പൂര്‍ത്തിയായത്. ദേവാലയം പാശ്ചാത്യനാടുകളില്‍ ഏറെ പ്രശസ്തമാണ്. 1200 മുതല്‍ ഇവിടെ ന്ടന്ന അത്ഭുതങ്ങളുടെ പേരില്‍ ഈ ദേവാലയംപ്രശസ്തമായിതുടങ്ങി. നിരവധി രോഗസൗഖ്യങ്ങളും ഉണ്ടായി. കുരിശുയുദ്ധകാലത്ത് ഈ രൂപത്തില്‍ നിന്ന് എണ്ണയൊഴുകിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നിരവധിപേര്‍ക്ക് ആ എണ്ണ രോഗസൗഖ്യം നല്കി.

    കത്തോലിക്കര്‍ മാത്രമല്ല മുസ്ലീമുകള്‍പോലും ഇവിടെ വന്നു പ്രാര്‍ത്ഥിക്കുന്നുവെന്നതാണ് ഏറെ കൗതുകകരം. മധ്യകാലയുഗത്തില്‍ ഈശോയുംമാതാവും വിശുദ്ധരും വിശ്വാസത്തില്‍ അനേകരെ പിടിച്ചുനിര്‍ത്തി. അതിന്റെ ഭാഗമായി നിരവധി ദേവാലയങ്ങള്‍ യൂറോപ്പിലുടനീളം നിര്‍മ്മിക്കപ്പെടുകയുണ്ടായി. എന്നാല്‍ അവയില്‍ പലതും പി്‌ല്ക്കാലത്ത് വിസ്മരിക്കപ്പെട്ടുപോയി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!