2013 ജൂലൈ 26 ന് റിയോ ദെ ജാനിയോറയില്‍ നടന്ന വേള്‍ഡ് യൂത്ത് മീറ്റിംങ് ആണ് തോംസണ്‍ ഫിലിപ്പ് എന്ന മലയാളിയുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചത്. ആറായിരത്തോളം വോളന്റിയേഴ്‌സുമൊത്താണ് പാപ്പ അന്ന ഉച്ചഭക്ഷണത്തിനിരുന്നത്. വൈറ്റ് വൈന്‍ വേണോ റെഡ് വൈന്‍ വേണോ എന്ന് പാപ്പായോട് ഒരു കന്യാസ്ത്രീ ആദരപൂര്‍വ്വം ചോദിച്ചപ്പോള്‍ എനിക്ക് ഓറഞ്ച് ജ്യൂസ് മതിയെന്നായിരുന്നു പാപ്പയുടെ മറുപടി.
ഈ മറുപടി തോംസണ്‍ ഫിലിപ്പിനെ സ്വാധീനിച്ചു. എന്തുകൊണ്ട് ഞാന്‍ ഇപ്പോഴും മദ്യപിക്കുന്നുവെന്ന ചോദ്യമാണ് തോംസണ്‍ന്റെ മനസ്സില്‍ അപ്പോള്‍ ഉയര്‍ന്നത്. ന്യൂസിലാന്റില്‍ നിന്നായിരുന്നു തോംസണ്‍ വോളന്റിയറായി എത്തിയത്്. പാപ്പയുടെ ആ മറുപടിയോടെ എന്നേയ്ക്കുമായി തോംസണ്‍ മദ്യപാനം ഉപേക്ഷിച്ചു .
തിരികെ കേരളത്തിലെത്തിയ അദ്ദേഹം ELOIT എന്ന പേരില്‍ ഒരു ഫൗണ്ടേഷന്‍ സ്ഥാപിക്കുകയാണ് ആദ്യം ചെയ്ത്. Eloi എന്നാല്‍ മൈ ഗോഡ് എന്നാണ് അര്‍ഥം. T തോംസണ്‍ന്റെ പേരിനെ സൂചിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും കൗണ്‍സിംങ് നല്കുകയാണ് ഇതിലൂടെ ചെയ്തത്. കൂടാതെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും. ഇന്ന് തോംസണ്‍ന്റെ ഐറ്റി കമ്പനി കേരളത്തിലെ ഏറ്റവും മികച്ച ഐടി കമ്പനികളിലൊന്നായി മാറിയിരിക്കുകയാണ് 2022 ല്‍ Bibleon എന്ന പേരില്‍ ഒരു ഡിജിറ്റര്‍ ബൈബിള്‍ ആപ്ലിക്കേഷന് രൂപം നല്കി.
മുഴുവന്‍ കത്തോലിക്കര്‍ക്കും ബൈബിള്‍ പ്രധാനപ്പെട്ട 36 ഭാഷകളിലായി ഓഡിയോഫോര്‍മാറ്റില്‍ നല്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് കുക്കി ക്രൈസ്തവര്‍ക്കുവേണ്ടി ബൈബിള്‍ തയ്യാറാക്കുകയും ചെയ്തു. അതും വെറും ആറു മാസം കൊണ്ട്.
38 കാരനായ തോംസണെ ന്യൂഡല്‍ഹിയില്‍ ക്രിസ്തുമസ് ആഘോഷങ്ങളോട് അനുബന്ധിച്ച് സിബിസിഐ ആദരിച്ചിരുന്നു.