വടക്കുകിഴക്കന്‍ ഇറ്റലിയില്‍ പ്രിന്റിങ് കണ്ടുപിടിക്കുന്നതിനും വളരെ മുമ്പേ ഒരു തടിയില്‍ കൊത്തിയെടുത്ത് അച്ചടിച്ച ഒരു ചിത്രമാണ് ഔര്‍ ലേഡി ഓഫ് ഫയര്‍. ഫ്‌ളോറന്‍സിനും റവണ്ണയ്ക്കും ഇടയിലുള്ള ഫോര്‍ലിയില്‍ ആണ്് ഈ ചിത്രം പുസ്തകരൂപത്തില്‍ അച്ചടിച്ചത്. ഉണ്ണീശോയെയും കയ്യിലെടുത്തു പിടിച്ചുനില്ക്കുന്ന മാതാവിന്റെ ചിത്രമാണ് ഇത്. സോളമന്‍ രാജാവ് ഉള്‍പ്പടെയുള്ള വിശുദ്ധര്‍ ചുറ്റിനുമുമുണ്ട്. മുകളില്‍ വലത്തും ഇടത്തുമായി പ്രകാശിക്കുന്ന സൂര്യചന്ദ്രന്മാര്‍. 1428 ല്‍ ഒരു വന്‍ തീപിടിത്തം ഉണ്ടായപ്പോള്‍ തീനാമ്പുകള്‍ സകലതും അഗ്നിക്കിരയാക്കിയപ്പോഴും ഈ ചിത്രത്തിന് മുമ്പിലെത്തിയപ്പോള്‍ തീയണഞ്ഞുപോയിയെന്നാണ് പാരമ്പര്യം.. ഈ കെട്ടിടം മുഴുവന്‍ കത്തിനശിച്ചുവെങ്കിലും മാതാവിന്റെ ചിത്രത്തിന് പരിക്കൊന്നും സംഭവിച്ചില്ല. ഇത് വലിയൊരു അത്ഭുതമായി പ്രദേശവാസികള്‍ക്ക് അനുഭവപ്പെടുകയും അവര്‍ ഈ ചിത്രത്തിന്റെ പകര്‍പ്പെടുത്ത് വീടുകളില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. അന്നുമുതല്‍ ഔര്‍ ലേഡി ഓഫ് ഫയറിനോടുള്ള ഭക്തി പ്രചാരത്തിലുണ്ട്.