കുടുംബങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച സ്വര്‍ഗം ഇനി ഒടിടിയിലും. ആമസോണ്‍, മനോരമ മാക്‌സ്, SunNxt എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് സ്വര്‍ഗം കാണാന്‍ കഴിയുന്നത്. സിഎന്‍എന്‍ ഗ്ലോബല്‍ മൂവിസിന്റെ ബാനറില്‍ ലിസി ഫെര്‍ണാണ്ടസും പതിനഞ്ച് പ്രവാസി മലയാളികളും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. റെജിന്‍ ആന്റണി സംവിധാനം ചെയ്ത സിനിമയില്‍ അജുവര്‍ഗീസ്, ജോണി ആന്റണി, സിജോയ് വര്‍ഗീസ് തുടങ്ങിയവരാണ് അഭിനയിച്ചത്. തീയറ്ററുകളില്‍ പോയി കാണാന്‍ സാധിക്കാത്തവരും പ്രവാസികളായ മലയാളികളും ഒടിടിയില്‍ സ്വര്‍ഗം കണ്ട് സിഎന്‍എന്‍ സംരംഭത്തെ വിജയിപ്പിക്കണമെന്ന് ലിസി ഫെര്‍ണാണ്ടസ് അഭ്യര്‍തഥിച്ചു.