പരിശുദ്ധ അമ്മയുടെ അത്ഭുതകരമായ നിരവധി ചിത്രങ്ങള്‍ പ്രചാരത്തിലുണ്ട്. അതിലൊന്നാണ് വിയന്നയിലെ കര്‍മ്മലീത്ത മൊണാസ്ട്രിയിലുള്ള ഔര്‍ ലേഡി ഓഫ് ഗ്രേസ് എന്ന ചിത്രം. our lady of the bowed head എന്നും മാതാവിനെ വിളിക്കാറുണ്ട്.
1610 ല്‍കര്‍മ്മലീത്തക്കാരനായ ഡൊമിനിക്ക് ഓഫ് ജീസസ് മേരി റോിലെ മരിയെ ജെല്ല സ്‌കാല ആശ്രമദേവാലയത്തില്‍ വച്ച് പൊടിപിടിച്ചു കിടക്കുന്നരീതിയില്‍ മാതാവിന്റെ ഒരു ചിത്രം കണ്ടെത്തി. മാതാവിന്റെ ഈ ചിത്രത്തിന്റെ അവസ്ഥ അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചു. ചിത്രത്തിലെ പൊടിതൂത്തു ആ ചിത്രം അദ്ദേഹം വണങ്ങി. തന്റെ ഷെല്‍ഫില്‍കൊണ്ടുപോയി അദ്ദേഹം ഈ ചിത്രം സൂക്ഷിക്കുകയും അടിയന്തിരഘട്ടങ്ങളിലെല്ലാം അമ്മയോട് പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെടുകയും ചെയ്തു. വീണ്ടുമൊരിക്കല്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ആ ചിത്രത്തില്‍ പൊടി പറ്റിപിടിച്ചിരിക്കുന്നത് അദ്ദേഹത്തെ വേദനിപ്പിക്കുകയും മാപ്പുചോദിച്ചുകൊണ്ട പ്രാര്‍ത്ഥിക്കുകയും ചെയ്തു.
അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് അപ്പോള്‍ മാതാവിന്റെ രൂപം മധുരമായി പുഞ്ചിരിക്കുകയും ശിരസു കുനിക്കുകയും ചെയ്തു. തന്റെ തോന്നലാണോ ഇതെല്ലാം എന്ന് ഡോമിനിക്ക് അത്ഭുതപ്പെട്ടു. അപ്പോള്‍ മാതാവ് അദ്ദേഹത്തിന്‌റെ പ്രാര്‍ത്ഥനകളെല്ലാം കേള്‍ക്കുമെന്ന് ഉറപ്പുനല്കി. ഡൊമിനിക്ക് വേഗം മുട്ടുകുത്തിനിന്ന് തന്റെ ജീവിതം മുഴുവന്‍ മാതാവിന്‌സമര്‍പ്പിക്കുകയും തന്റെ ഒരു അഭ്യുദയാക്ഷാംക്ഷിയുടെ ആത്മാവിനെ ശുദ്ധീകരണസ്ഥലത്തു നിന്ന് മോചിപ്പിക്കണമെന്ന് അപേക്ഷിക്കുകയുംചെയ്തു. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സല്‍പ്രവൃത്തികള്‍ ചെയ്യാനായിരുന്നു മാതാവിന്റെ മറുപടി. ഡൊമിനിക്ക് പിന്നീട് മരിയ ജെല്ല സ്‌കാല ദേവാലയത്തില്‍ മാതാവിന്റെ ഈ ചിത്രം പ്രതിഷ്ഠിച്ചു. മാതാവിനോടുള്ള ഭക്തിയില്‍ അനേകര്‍ക്ക് അത്ഭുതങ്ങള്‍ സംഭവിച്ചു.
ഈ ചിത്രത്തിന് നിരവധിയായ പതിപ്പുകള്‍ പിന്നീടുണ്ടായി. ഡൊമിനിക്കിന്റെ മരണത്തിന് ശേഷം ഈ ചിത്രം ബവേറിയായിലെ പ്രിന്‍സ് മാക്‌സിമില്യന് ലഭിച്ചു. 1631 ല്‍ അദ്ദേഹം ഈ ചിത്രം നിഷ്പാദുക കര്‍മ്മലീത്താ സഭയ്ക്ക് നല്കി. 1931 സെപ്തംബര്‍ 27 ന് പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ ഈ ചിത്രം വിയന്നയില്‍ എത്തിയതിന്റെ മുന്നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് കിരീടധാരണം നടത്തുകയുണ്ടായി.