വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനിടയിലെ അക്രമപ്രവര്‍ത്തനങ്ങളില്‍ നടപടികളാരംഭിച്ചുവെന്ന് സീറോമലബാര്‍ സഭയുടെ പിആര്‍ഒ ഫാ.ഡോ ആന്റണി വ്ടക്കേക്കരയുടെ പത്രക്കുറിപ്പ്. സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പള്ളിയുടെ സമ്പത്ത് ദുരുപയോഗിക്കുകയും ക്രമസമാധാനപാലകരായ പോലീസിനെ ഭീഷണികളിലൂടെ നിര്‍വീര്യമാക്കുകയും ചെയ്തു. ്അതിരൂപതയില്‍ അരാജകത്വം വിതയ്ക്കുന്ന വൈദികരും അല്മായരും മിശിഹായുടെ ശരീരമാകുന്ന സഭയെയാണ് മുറിപ്പെടുത്തെന്നോര്‍ക്കണം. സമാധാനപൂര്‍വം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികളുടെ പേരില്‍ അക്രമകാരികളായ സഭാവിശുദ്ധരുടെ നുണക്കഥകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തപോലീസിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയ കലാപകാരികളുടെമേല്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് സഭാപരമായ ശിക്ഷന നടപടികള്‍ ആരംഭി്ച്ചിട്ടുണ്ട്. പത്രക്കുറിപ്പില്‍ പറയുന്നു.