നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധനാണ് ബ്ലെയ്‌സ് . മധ്യകാലഘട്ടത്തില്‍ ്ജീവിച്ചിരുന്ന വിശുദ്ധരില്‍ ഏറെ ജനപ്രീതിയുള്ള വിശുദ്ധനാണ് ബ്ലെയ്‌സ്. ഇപ്രകാരമുള്ള ജനപ്രീതിക്കു കാരണം ബ്ലെയ്‌സിന്റെ അത്ഭുതകരമായ രോഗസൗഖ്യസിദ്ധിയാണ്. തൊണ്ടരോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ഉടനടി ആശ്വാസം നല്കാന്‍ ബ്ലെയസിന്റെ മാധ്യസ്ഥത്തിന് കഴിവുണ്ട്. തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങി മരണത്തിന്റെ അടുക്കലെത്തിയ ഒരു കുട്ടിക്ക്് അത്ഭുതകരമായ രോഗസൗഖ്യം നല്കിയതാണ് ബ്ലെയ്‌സിനെ തൊണ്ടരോഗങ്ങളുടെ മധ്യസ്ഥനായി വണങ്ങാന്‍ കാരണമായിരിക്കുന്നത്. 14 ഹോളി ഹെല്‍പ്പേഴ്‌സിന്റെ പട്ടികയിലും ബ്ലെയിസിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കറുത്ത പ്ലേഗ് രാജ്യത്തെ പിടിച്ചുകുലുക്കിയപ്പോള്‍ ജര്‍മ്മനിയിലെ ക്രൈസ്തവര്‍ മാധ്യസ്ഥം തേടിയത് ബ്ലെയ്‌സിനോടായിരുന്നു. വിശുദധ ബ്ലെയ്‌സേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.