മെല്‍ബണ്‍: സെന്റ് തോമസ് സീറോമലബാര്‍ മെല്‍ബണ്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവജന കണ്‍വന്‍ഷന്‍ യുണൈറ്റ് 2025 ഫെബ്രുവരി ആറിന് ആരംഭിക്കും. ഒമ്പതിന് സമാപിക്കും. ബെല്‍ഗ്രൈവ്് ഹൈറ്റ്‌സ് കണ്‍വെന്‍ഷന്‍ സെന്ററാണ് വേദി. അറുനൂറോളം യുവജനങ്ങള്‍ പങ്കെടുക്കും പതിനെട്ടു മുതല്‍ മുപ്പതുവരെ പ്രായമുള്ളവരാണ് പങ്കെടുക്കുന്നത്. രൂപതയിലെ യുവജനങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടാനും സീറോ മലബാര്‍സഭയുടെ തനതു രീതികളെ അടുത്തറിയാനും യുവജനങ്ങളെ ആത്മീയമായി ശക്തിപ്പെടുത്താനും സഹായിക്കുന്ന വിധത്തിലാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. മെല്‍ബണ്‍ രൂപത ബിഷപ് ജോണ്‍ പനംതോട്ടത്തില്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.