Sunday, October 13, 2024
spot_img
More

    വിമലഹൃദയ ജപമാല ചൊല്ലൂ, പ്രത്യാശയോടെ ജീവിതത്തെ നേരിടൂ

    പ്രതീക്ഷ മാനുഷികമാണ്, പ്രത്യാശയാകട്ടെ ദൈവികവും. പ്രതീക്ഷകള്‍ ചിലപ്പോള്‍ നമ്മെ നിരാശരാക്കിയേക്കാം. എന്നാല്‍ പ്രത്യാശയുള്ളവരെ ഒരു നിരാശയും പിടികൂടില്ല. പ്രത്യാശയോടെ ജീവിക്കുക എന്നതാണ് ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറ.

    ഭൂമിയിലെ സുഖദു:ഖ സമ്മിശ്രമായ ജീവിതത്തിലും ക്രൈസ്തവരെന്ന നിലയില്‍ നമുക്ക് പ്രത്യാശ നഷ്ടമാകരുത്. പ്രത്യാശയോടെ സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാന്‍ നമുക്ക് മുമ്പിലുള്ള ഏറ്റവും നല്ല മാതൃകയാണ് പരിശുദ്ധ കന്യാമറിയം.

    ജീവിതത്തില്‍ എന്തുമാത്രം സങ്കടങ്ങളിലൂടെയും പ്രയാസങ്ങളിലൂടെയും തിക്താനുഭവങ്ങളിലൂടെയും കടന്നുപോയവളായിരുന്നു നമ്മുടെ അമ്മ. എന്നിട്ടും അമ്മ ഒരിക്കലും പ്രത്യാശ കൈവിട്ടില്ല. പ്രത്യാശ നഷ്ടമാക്കിയുമില്ല.

    വിമലഹൃദയ ജപമാലയുടെ മൂന്നാം രഹസ്യത്തില്‍ നാം ധ്യാനിക്കുന്നത് പരിശുദ്ധ അമ്മയുടെ പ്രത്യാശയെയാണ്. ഏറെക്കാലമായി നാം ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഏതുകാര്യവുമായിരുന്നുകൊള്ളട്ടെ വിമലഹൃദയജപമാല യില്‍ ആ നിയോഗം ചേര്‍ത്തുവച്ച് നമുക്ക് അമ്മയോട് മാധ്യസ്ഥം യാചിക്കാം. അമ്മയുടെ വിമലഹൃദയത്തിന് നമുക്ക് നമ്മെത്തന്നെ സമര്‍പ്പിക്കാം. വിമലഹൃദയജപമാലയിലൂടെ നമുക്ക് അമ്മയോട് ചേര്‍ന്നുനില്ക്കാം.

    വിമലഹൃദയ ജപമാലയ്ക്കും വിമലഹൃദയ സമര്‍പ്പണ പ്രാര്‍ത്ഥനയ്ക്കും വേണ്ടി താഴെ കൊടുക്കുന്ന ലിങ്കില്‍ വിരലമര്‍ത്തുക.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!