കാന്‍സര്‍ ഇന്ന് സര്‍വവ്യാപിയാണ്. സ്ത്രീകളില്‍ വ്യാപകമായി കാണപ്പെടുന്ന കാന്‍സറാണ് ബ്രെസ്റ്റ് കാന്‍സര്‍. ബ്രെസ്റ്റ് കാന്‍സര്‍ രോഗികള്‍ക്ക് പ്രത്യേകമായി മാധ്യസ്ഥം യാചിച്ചുപ്രാര്‍ത്ഥിക്കാവുന്ന വിശുദ്ധയാണ് അഗത. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധയാണ് അഗത. റോമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് അന്യദേവന്മാരെ ആരാധിക്കണമെന്ന നിയമം വന്നപ്പോള്‍ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചവളായിരുന്നു അഗത. മജിസ്‌ട്രേറ്റ ്താനുമായി ലൈംഗികബന്ധത്തിന് അവളെ ക്ഷണിച്ചു, സമ്മതിച്ചാല്‍ വധശിക്ഷ ഒഴിവാക്കിതരാമെന്നായിരുന്നു വാക്ക്. അഗത അത് നിഷേധിച്ചു. തന്മൂലം ജയിലില്‍ അടച്ച് മര്‍ദ്ദിക്കുകയും ഒടുവില്‍ മാറിടങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്തു. അല്ലയോ ക്രൂരനായ മനുഷ്യാ താങ്കളെ പാലൂട്ടി വളര്‍ത്തിയ അമ്മയെ താങ്കള്‍ മറന്നുപോയല്ലോ എന്നായിരുന്നു ഈ സമയം വിശുദ്ധയുടെ പ്രതികരണം.
സ്തനാര്‍ബുദം മൂലം വിഷമിക്കുന്ന സഹോദരിമാരെല്ലാം വിശുദ്ധ അഗതായുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കട്ടെ.